
ന്യൂഡൽഹി: അനധികൃത ലഹരിക്കടത്തും മയക്കുമരുന്നുകളുടെ കൈവശംവയ്ക്കലും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ‘മിഷൻ യുവ രക്ഷ’യുടെ കീഴിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുമായി സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (CBN).
ജാവോറയിലെ ജി.ടി. പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. അവതരണങ്ങൾ, ബോധവത്കരണ വീഡിയോകൾ, ക്വിസ് എന്നിവയ്ക്ക് പിന്നാലെ ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
ബ്രഹ്മകുമാരികളുമായി CBN ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഭാഗമായി മന്ദ്സൗറിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഏകദേശം 50 കറുപ്പ് കർഷകരും 40 CBN ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. മയക്കുമരുന്നുകളുടെ ദോഷഫലങ്ങളെക്കുറിച്ചും ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഓരോരുത്തരുടെയും പങ്കിനെക്കുറിച്ചും വിശദീകരിച്ചു.
പരിപാടിയുടെ സമാപനത്തിൽ ‘നശാമുക്ത് ഭാരത്’ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. രാജ്യത്ത് ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുകയാണ് പരിപാടികളുടെ ലക്ഷ്യം.




