കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. വധശിക്ഷയും,പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് ഇനിമുതൽ കുറ്റവാളികൾക്ക് ലഭിക്കുക. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയമം പാസാക്കിയത്. രാജ്യത്ത് നിന്ന് ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കാനും ലഹരി മരുന്നിന്റെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലഹരി മരുന്നിന്റെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനുമായി Read More…
Tag: drugs
ലഹരിക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കും : മുഖ്യമന്ത്രി
പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം ഒരു യുദ്ധം നടത്തുകയാണെന്നും ഇതിനായി പൊതു സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി വിപണനത്തിൻറേയും ഉപയോഗത്തിൻറേയും തായ് വേരറുത്ത് വരും തലമുറകളെ കൊടുംവിപത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിനു ഈ നാടിന്റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ്. മയക്കുമരുന്നുൾപ്പെടെയുള്ള മാരക ലഹരികൾ പൊതുസമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയർത്തുകയാണ്. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കുന്നു. അതിന്റെ Read More…



