International News

ല​ഹ​രി ഇ​ട​പാടുകാർക്ക് ഇനി വധശിക്ഷ; പുതിയ നി​യ​മ​ത്തി​ന് കുവൈത്ത് മ​ന്ത്രി​സ​ഭ അംഗീ​കാ​രം നൽകി

കുവൈത്ത് സിറ്റി: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ​ക്ക് ക​ന​ത്ത ശി​ക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പു​തി​യ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ക​ര​ട് നി​യ​മ​ത്തി​ന് കുവൈത്ത് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം നൽകി. വ​ധ​ശി​ക്ഷ​യും,പി​ഴ​യും ഉ​ൾ​പ്പെ​ടെയുള്ള കടുത്ത ശിക്ഷകളാണ് ഇനിമുതൽ കുറ്റവാളികൾക്ക് ലഭിക്കുക. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന യോഗത്തിലാണ് നി​യ​മം പാ​സാ​ക്കി​യ​ത്.

രാ​ജ്യ​ത്ത് നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും ഒഴിവാക്കാനും ലഹരി മ​രു​ന്നി​ന്റെ ഉ​പ​യോ​ഗ​വും വ്യാ​പാ​ര​വും നി​യ​ന്ത്രി​ക്കു​ന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലഹരി ​മ​രു​ന്നിന്റെ ഉ​പ​യോ​ഗ​വും ക​ട​ത്തും നി​യ​ന്ത്രി​ക്കു​ന്ന​തി​നുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങൾ രാജ്യത്ത് നിലനിന്നിരുന്നു.

ഇവ ല​യി​പ്പി​ച്ചാ​ണ് പു​തി​യ നി​യ​മം നിർമിച്ചത്. ഇതിലൂടെ ക​ള്ള​ക്ക​ട​ത്തു​കാ​ർ, വി​ത​ര​ണ​ക്കാ​ർല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ക​ന​ത്ത പി​ഴ​ക്കൊ​പ്പം വ​ധ​ശി​ക്ഷ​ വരെ ലഭിക്കാവുന്ന തരത്തിലാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.

കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ​മൂ​ഹ​ത്തെ മ​യ​ക്കു​മ​രു​ന്ന് ഭീ​ഷ​ണി​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ക എന്നതാണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെന്ന് മ​ന്ത്രി​സ​ഭ അറിയിച്ചു.

മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ക​ര​ട് നി​യ​മം അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് സ​മ​ർ​പ്പി​ച്ചു. അംഗീകാരം ലഭിച്ചാൽ നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *