Entertainment Kerala News

നടൻ ഉണ്ണി മുകുന്ദന്‍ മാനേജറെ മർദിച്ചു എന്ന് പരാതി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍  മര്‍ദിച്ചു എന്ന് പരാതിയുമായി മാനേജര്‍. മാനേജരുടെ പരാതിയില്‍ പൊലീസ് മൊഴിയെടുത്തു. ഇന്‍ഫോ പാര്‍ക്ക് പൊലീസിലാണ് നടനെതിരെ മാനേജര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി.

മാനേജറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴി പരിശോധിച്ച ശേഷം ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നതില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത പശ്ചാത്തലത്തിൽ, മാനേജർ മറ്റൊരു സിനിമയെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രശംസിച്ചതിൽ നടൻ പ്രകോപിതനായെന്നുമാണ് പരാതിയിലെ ആരോപണം. അപമാനകരമായി സംസാരിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ഫെഫ്കയിലും നടനെതിരെ മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് അദ്ദേഹം പൊലീസിൽ പരാതി നൽകിയത്.

ഇതുവരെ ഉണ്ണി മുകുന്ദന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ മാനേജറായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് പരാതിക്കാരൻ.

Leave a Reply

Your email address will not be published. Required fields are marked *