Kerala News

ഒന്‍പത് നദികളിൽ പ്രളയ സാധ്യത; തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം: ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്തമഴയെ തുടർന്ന് ഒന്‍പത് നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ പ്രളയ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിലെ പുഴകളിൽ ഓറഞ്ചും മഞ്ഞയും അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നദികൾ:

  • മീനച്ചിൽ (കോട്ടയം)
  • കോറപ്പുഴ (കോഴിക്കോട്)
  • അച്ചൻകോവിൽ, മണിമല (പത്തനംതിട്ട)

മഞ്ഞ അലർട്ട് ഉള്ള നദികൾ:

  • വാമനപുരം (തിരുവനന്തപുരം)
  • പെരുമ (കണ്ണൂർ)
  • ഭാരതപ്പുഴ (മലപ്പുറം)
  • ഉപ്പള (കാസർഗോഡ്)
  • കബനി (വയനാട്)

ഇന്നലെയോടെ ഓരോ നദികളിലും വിവിധ സ്റേഷനുകളിൽ ജലനിരപ്പ് ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം. പേരൂർ, കല്ലേലി, കോന്നി, തോണ്ട്ര, കൈതപ്രം, കൊള്ളിക്കൽ, മൈലമൂട്, കേളോത്തുകടവ്, പനമരം, മുതൻകര തുടങ്ങിയ സ്റേഷനുകളിൽ നിന്ന് ഡാറ്റ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ്.

പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ആരും നദികളിൽ ഇറങ്ങരുത്, നദി മുറിച്ചു കടക്കരുത്. അതേസമയം, അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *