സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റുള്ള ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ടുള്ളത്.
ജൂണ്‍ 29ന് അതിശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായാണ് ഓറഞ്ച് അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ 30ഓടെ മഴ ശക്തിയാര്‍ജിക്കുമെന്നും മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുചെ നിര്‍ദേശാനുസരണം സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറേണ്ടതുണ്ട്. നദിക്കരകള്‍, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പ്രദേശവാസികളും ജാഗ്രത പാലിക്കണം.





