ന്യൂഡൽഹി: ഭാരതത്തിൻ്റെ ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറുടെ ജന്മദിനത്തിൽ രാഷ്ട്രനേതാക്കൾ ആദരം അർപ്പിച്ചു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർല എന്നിവർ പാർലമെൻ്റ് സമുച്ചയത്തിലെ പ്രേരണസ്ഥലിൽ പുഷ്പാർച്ചന നടത്തി.
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ഉപസഭാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സംസ്വിധാൻ സദനിലെ സെൻട്രൽ ഹാളിലും ആദരാഞ്ജലി അർപ്പിച്ചു.
വിദ്യാർത്ഥികളോട് സംസാരിച്ച ലോക്‌സഭാ സ്പീക്കർ ഒം ബിർല, അംബേദ്കറുടെ ജീവിതവും ആശയങ്ങളും ഇന്നും രാജ്യത്തിന് പ്രചോദനമാണെന്ന് പറഞ്ഞു. സമത്വം, സ്വാതന്ത്ര്യം, നീതി എന്നീ ഭരണഘടനാ മൂല്യങ്ങൾ രാജ്യത്തിൻ്റെ ജനാധിപത്യത്തിന് ശക്തി നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവജനങ്ങൾ “രാജ്യമാണ് ആദ്യം” എന്ന പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും ശക്തമായ ഇന്ത്യയുടെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിക്കണമെന്നും ഓം ബിർല ആഹ്വാനം ചെയ്തു.





