തൃശൂർ: ബിജെപി എസ് സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി
അനുസ്മരണം നടത്തി. തൃശ്ശൂർ നമോ ഭവനിൽ വച്ച് നടന്ന ചടങ്ങ് എസ് സി മോർച്ച സ്റ്റേറ്റ് പ്രസിഡൻ്റ് ഷാജുമോൻ വട്ടേകാട് ഉദ്ഘാടനം ചെയ്തു. എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് നെല്ലിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ജയന്തി ആശംസകൾ നേരുന്നു.
സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു നവഭാരതം പടുത്തുയർത്താൻ അദ്ദേഹത്തിൻ്റെ ദർശനങ്ങൾ എന്നും നമുക്ക് വഴികാട്ടിയാകട്ടെ എന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അമിതാബ്, ബിജെപി ജില്ലാ സെക്രട്ടറി മുരളി കോളങ്ങാട്ട്, എന്നിവർ പ്രസംഗിച്ചു. അരുൺ, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.




