Kerala News

ഈസ്റ്റ് കോമ്പാറ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച പതിനൊന്നാം വാർഡ് ഊരകം കോമ്പാറ ഈസ്റ്റ് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മനീഷ മനീഷ് അധ്യക്ഷത വഹിച്ചു. 30 ൽ പരം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന ചെറുകിട മിനി കുടിവെള്ള പദ്ധതിയാണ്. ചടങ്ങിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം ബിജു പോട്ടോക്കാരൻ, ഗുണഭോക്തൃ സമിതി പ്രസിഡണ്ട് റോയി ടി ഡി, സെക്രട്ടറി ലളിത പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു ഏകദേശം 8 ലക്ഷം രൂപയോളം ചെലവ് ചെയ്തു കൊണ്ടാണ് മിനി കുടിവെള്ള പദ്ധതി പ്രവർത്തനക്ഷമമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *