Kerala News

അധ്യാപികയും എഴുത്തുകാരിയുമായ ബോബി ജോസിൻ്റെ മൂന്നാമത്തെ പുസ്തകം ‘വഴികൾ, ദേശങ്ങൾ, മനുഷ്യർ – എ ഫാമിലി റോഡ്ട്രിപ്പ്’ മനോരമ ബുക്സ് പ്രസിദ്ധീകരിച്ചു

അധ്യാപികയും എഴുത്തുകാരിയുമായ ബോബി ജോസിൻ്റെ മൂന്നാമത്തെ പുസ്തകം ‘വഴികൾ, ദേശങ്ങൾ, മനുഷ്യർ – എ ഫാമിലി റോഡ്ട്രിപ്പ്’ മനോരമ ബുക്സ് പ്രസിദ്ധീകരിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഞാറ്റുവേലവേദിയിൽ വെച്ചുനടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പുസ്തകപ്രകാശനം നിർവഹിച്ചു. മനോരമ ചീഫ് എഡിറ്റർ തോമസ് ഡൊമിനിക് പുസ്തകപരിചയം നിർവഹിച്ചു. തുടർന്നുനടന്ന, ‘യാത്ര – വഴിയും ലക്ഷ്യവും’ എന്ന ചർച്ചയിൽ ശൈലൻ, മനോജ് നിരക്ഷരൻ, ഗോവിന്ദ്, അരുൺ ഗാന്ധിഗ്രാം, ബോബി ജോസ് എന്നിവർ പങ്കെടുത്തു. സംഗമസാഹിതി പ്രതിനിധികളായ രേഖ സി ജി സ്വാഗതവും ശ്രീല വി വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *