വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗസപര്യ പുരസ്കാരം സമർപ്പിച്ചു.ആർ.ടി.ഐ കൗൺസിൽ അങ്കമാലി വ്യാപാരിഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബെന്നിവക്കീലിന് പുരസ്കാരം സമർപ്പിച്ചത്.ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നിവക്കീൽ ഉപഭോക്തൃവിദ്യാഭ്യാസരംഗത്തു് സജീവമായി ഇടപെട്ടുവരുന്നു.സാംസ്കാരികരംഗത്തും ജീവകാരുണ്യരംഗത്തും സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം വീഡിയോകളും ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. പത്മവ്യൂഹം ഭേദിച്ച് എന്ന അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രഗ്രന്ഥം പ്രശസ്തമാകുന്നു. അങ്കമാലി എം.എൽ.എ.റോജി.എം.ജോൺ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്, കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, അങ്കമാലി നഗരസഭാ കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, ഗ്രെയ്സി സണ്ണി, ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ഡോ.സിസ്റ്റർ .ഷെമി ജോർജ്, സിസ്റ്റർ.ജിസാ തെരേസ ,പ്രിൻസ് തെക്കൻ, ഏലിയാസ് പൈനാടത്ത്, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
Related Articles
ആശ്വാസ് വാടക വീട് സമർപ്പിച്ചു; സമാനതകളില്ലാത്ത വികസനവുമായി സർക്കാർ മുന്നോട്ട്: മന്ത്രി കെ രാജൻ
സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നു. മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി പദ്ധതി തുടങ്ങുന്നത് തൃശ്ശൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് എത്തുന്ന രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവർക്ക് മെഡിക്കൽ കോളേജിന് Read More…
മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: മന്ത്രി കെ രാജൻ
മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടർമാരുടെ അവലോകന യോഗത്തിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം Read More…
ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി.
ചെമ്പുക്കാവ് : ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെയും, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സാമ്പത്തിക ചിലവ് ചുരുക്കന്നതിനും ഊന്നൽ നൽകി പിരീഡ് ഫ്രണ്ട്ലി ലോകത്തിനായി ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നിജി ജസ്റ്റിൻ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ പാവന റോസ്, കരുണം ട്രസ്റ്റ് ചെയർമാൻ ജെൻസൻ ജോസ് Read More…