Kerala News

കേരളത്തില്‍ വേനല്‍ കനക്കുന്നു

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. ഇതിനാല്‍ വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5933 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് നടന്നത്. ഇതാദ്യമായാണ് ഇത്രയധികം വൈദ്യുതി ഉപഭോഗം ഉണ്ടാകുന്നത്. അതുപോലെ തന്നെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗവും ഇത് തന്നെയാണ്. 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ കേരള ജനത ഉപയോഗിച്ചത്. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കനത്ത ചൂട് തുടരുകയാണ്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് താപനില വരെ ഉയരും. അതിനാല്‍ തന്നെ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. 39.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്.

തൊട്ടുപിറകെ കൊല്ലം ജില്ലയിലും 39 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയരും. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഇത് 36 ഡിഗ്രി വരെയും ഉയരാനാണ് സാധ്യത. സൂര്യാഘാതം ഉണ്ടാകുമെന്നതിനാല്‍ മുന്‍ കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. നിര്‍ജലീകരണം തടയാനായി ഇടക്കിടെ വെള്ളം കുടിക്കുകയും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കാതിരിക്കാനും ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *