തൃശ്ശൂർ: രണ്ടാം പിണറായി സർക്കാർ – രണ്ടരവർഷംകൊണ്ട് ഒന്നരലക്ഷം പട്ടയ വിതരണം എന്ന ചരിത്രം ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മുളയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി മാസത്തിൽ പട്ടയ വിതരണത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുപ്പതിനായിരം പട്ടയങ്ങൾകൂടി നൽകുമെന്ന് മന്ത്രി പറഞ്ഞു. വനഭൂമി പട്ടയ പ്രശ്നത്തെ ലഘൂകരിക്കാൻ സാധിച്ചതും സർക്കാരിൻ്റെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്. രണ്ടര വർഷത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ രണ്ടായിരത്തോളം വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതും ചരിത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ തള്ളിയ തൃശ്ശൂർ ജില്ലയിലെ 4500 ലേറെ അപേക്ഷകളിന്മേൽ വീണ്ടും സർവ്വേ നടത്തി പരിവേഷ് പോർട്ടലിൽ ഫെബ്രുവരി 15 നകം ഉൾപ്പെടുത്താനുള്ള ശ്രമവും നടന്നുവരികയാണെന്നും മന്ത്രി





