തൃശ്ശൂർ ജില്ലയിൽ സി പി ഐ (എം),കോൺഗ്രസ് ,കേരള കോൺഗ്രസ് എന്നീ പാർട്ടികളിലെ വിവിധ ചുമതലകൾ വഹിച്ചിരുന്ന സുധ ഗോവിന്ദൻ ( കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ജില്ലാ സെക്രട്ടറി ), ഷീബ അശോകൻ മഹിളാ സെക്രട്ടറി , അനിത പുരുഷോത്തമൻ ഗുരുവായൂർ സി പി ഐ (എം), ഇമ്രാൻ ഗുരുവായൂർ കോൺഗ്രസ് തുടങ്ങിയ അമ്പതോളം പേരെ ബിജെപിയിലേക്ക് സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി മെമ്പർഷിപ് നൽകി സ്വീകരിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ.യുവ മോർച്ച സംസ്ഥാന സെക്രട്ടറി രാകുൽ കണ്ണൂർ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്,വൈസ് പ്രസിഡന്റ് സുജയ് സേനൻ ,മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് എന്നിവർ സംസാരിച്ചു.





