സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട മുതൽ എറണാകുളം വരെയും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. വയനാട്, ആലപ്പുഴ, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, Read More…
മലപ്പുറം – നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ (75.23%) ചെറിയ വര്‍ധനവാണെങ്കിലും, സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്ങാണ് ഇത്തവണ നിലമ്പൂരില്‍ ഉണ്ടായത്. മഴയെയും അവഗണിച്ച് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയത് ഇക്കുറിയുള്ള പങ്കാളിത്തം ഉയരുന്നതിനും കാരണമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71.28%, അതേ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ 61.46% പോളിങ് മാത്രമേ നിലമ്പൂരില്‍ ഉണ്ടായിരുന്നുള്ളൂ. ആകെ വോട്ടര്‍മാര്‍ 2,32,381. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്, എല്‍ഡിഎഫ് Read More…
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി ആർ അനിൽ, എംഎൽഎ മാരായ ആന്റണി രാജു, ജി സ്റ്റീഫൻ, വി ജോയ്, വി കെ പ്രശാന്ത്, ഐ ബി സതീഷ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യുട്ടി മേയർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ വിവിധ Read More…