Kerala News

‘പ്രശ്നപരിഹാരമാണ് ലക്ഷ്യം’: ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു; സിനിമാ നയത്തിലെ നിലപാട് അറിയിച്ചു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളെ സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ ഡബ്ല്യുസിസി (വുമൺസ് കൾക്ലക്റ്റീവ് ഇൻ സിനിമ) അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ നയത്തിലെ സുപ്രധാന വിഷയങ്ങളും പ്രശ്നങ്ങളും അവർ മുഖ്യമന്ത്രിക്ക് അറിയിക്കുകയും, മറ്റ് സഹായങ്ങൾക്ക് സർക്കാർ കൂടെ നിന്നാൽ എന്തൊക്കെയാകും ചെയ്യാനാകുകയെന്ന് ആലോചിച്ചതായും അറിയിച്ചു. ദീദി ദാമോദരൻ, റിമ കല്ലിങ്കൽ, ബീനാ പോൾ, രേവതി തുടങ്ങിയവരാണ് സംഘത്തിൽ പങ്കെടുത്തത്.


“പ്രശ്നപരിഹാരമാണ് നമ്മുടെ ലക്ഷ്യം. സർക്കാരുമായി സഹകരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാണ്” എന്നായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം.

ഡബ്ല്യുസിസിയുടെ നിർദ്ദേശപ്രകാരം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അഞ്ജലി മേനോൻ, പത്മപ്രിയ, ഗീതു മോഹൻദാസ് എന്നിവർക്ക് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പഠിക്കാനുള്ള ചുമതല ഡബ്ല്യുസിസി നൽകുകയും, അവർ നൽകിയ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *