നഗരവികസനം, കാലാവസ്ഥാ വ്യതിയാനം, വികേന്ദ്രീകൃത ഭരണകൂടം തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണത്തിനും പരിശീലനത്തിനും വഴിയൊരുങ്ങും തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ബ്രസൽസിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഗവേഷണ സ്ഥാപനമായ യുഎൻയു-സിആർഐഎസും (UNU-CRIS) തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തിൽ കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീനും യുഎൻയു-സിആർഐഎസ് ഡയറക്ടർ ഫിലിപ്പ് ഡി. ലോംബേർഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേരളത്തിലെ ഒരു സ്ഥാപനവുമായി യുഎൻയു-സിആർഐഎസ് ധാരണാപത്രത്തിൽ എത്തുന്നത് Read More…
Tag: CM
പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു; ദ്വീപ് നിവാസികൾക്ക് സ്വപ്നസാക്ഷാത്കാരം
ആലപ്പുഴ: വർഷങ്ങളായുള്ള ദ്വീപ് നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പളം പാലം നാടിന് സമർപ്പിച്ചു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ഏകദേശം 100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ആലപ്പുഴ ജില്ലയിലെ അരുക്കൂട്ടി പഞ്ചായത്തെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 1155 മീറ്റർ നീളമുള്ള പാലത്തിന് 27 സ്പാനുകളുണ്ടെന്നും കായലിലെ ജലഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പ്രത്യേക ആർച്ച് സ്പാനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാതകളും ഒരുക്കിയിട്ടുള്ളത് നാട്ടുകാരുടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തും. Read More…
സംരംഭ സൗഹൃദ നിർമ്മല കേരളം 2026: പരിസ്ഥിതിയുമായി കൈകോർക്കുന്ന വികസനത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സംരംഭ സൗഹൃദ നിർമ്മല കേരളം 2026’ പദ്ധതിയുടെ ഭാഗമായി വിവിധ നവീന പദ്ധതികൾക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ബോർഡിന്റെ അനുമതികളുടെ ഓട്ടോ റിന്യൂവൽ സംവിധാനം, തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിന്റെ നവീകരണം, സംസ്ഥാനതല പ്രകാശ മലിനീകരണ നയരൂപീകരണ ശിൽപ്പശാല, ‘ഇക്കോ ആൾട്ടർനേറ്റീവ്‌സ് ടു പ്ലാസ്റ്റിക് എക്‌സ്‌പോ’ എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഓൺലൈനായി നിർവഹിച്ചു. പരിസ്ഥിതിയും വികസനവും കൈകോർക്കുന്ന സുസ്ഥിര കേരളമാണ് സർക്കാരിന്റെ Read More…
‘കണ്ടും മിണ്ടിയും ഇരുവര്‍’; ലാല്‍–പിണറായി അഭിമുഖം ഇന്ന് വൈകിട്ട് റിലീസ് ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന ‘കണ്ടും മിണ്ടിയും ഇരുവര്‍’ എന്ന പ്രത്യേക അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും റിലീസ് ചെയ്യും. രണ്ട് ദിവസങ്ങളിലായി ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖം സംവിധാനം ചെയ്തത് ടി.കെ. രാജീവ് കുമാർ ആണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയജീവിതവും വ്യക്തിജീവിതവും തുറന്നുപറയുന്ന സംഭാഷണങ്ങളാണ് അഭിമുഖത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ‘ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍’ എന്ന ടാഗ്‌ലൈന്‍ തന്നെ ഇതിനോടകം വലിയ Read More…
ഭരണരംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം; ‘നമ്മുടെ കേരളം’ പോർട്ടലും മൊബൈൽ ആപ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പൊതുസേവനങ്ങളും ഭരണ സംവിധാനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ വിപ്ലവകരമായ നീക്കമായി ‘നമ്മുടെ കേരളം’ വെബ് പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന ഭരണചരിത്രത്തിലെ നിർണായക നാഴികക്കല്ലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐടി മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, സി-ഡിറ്റ് എന്നിവർ ചേർന്നാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ‘മൊബൈൽ ഫസ്റ്റ്, മലയാളം ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി രൂപകല്പന ചെയ്ത ഈ സംവിധാനം വഴി വിവിധ സർക്കാർ സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. അപേക്ഷകളുടെ പുരോഗതി എസ്എംഎസ്, വാട്‌സാപ്പ് വഴി Read More…
ലോക ശ്രദ്ധയാകർഷിച്ച് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം: ഒന്നാം ഘട്ടം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള സർക്കാർ കണ്ണൂർ കല്യാട്ട് സജ്ജമാക്കിയ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്ര (ഐആർഐഎ) ത്തിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി 200 കോടിയോളം രൂപ ചെലവഴിച്ച് 300 ഏക്കർ വിസ്തൃതിയിലാണ് കേന്ദ്രം തയ്യാറാവുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളുമായി ബന്ധിപ്പിക്കുന്ന ആഗോള ഗവേഷണ കേന്ദ്രമായി സ്ഥാപനം Read More…
‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസ്: ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസന ദിശ നിർണയിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘വിഷൻ 2031 – വികസനവും ജനാധിപത്യവും’ അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15ന് വൈകുന്നേരം 4 മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനാകുന്ന ചടങ്ങിൽ നൊബേൽ ജേതാവ് അമർത്യ സെൻ, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ എന്നിവർ ഓൺലൈനായി പങ്കെടുക്കും.. വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്‌സിംഗ് തിൽസ്തഡ്, മന്ത്രിമാർ Read More…
തെരഞ്ഞെടുപ്പ് തിരക്ക്; വത്തിക്കാൻ യാത്രയിൽ നിന്ന് പിണറായി വിജയൻ പിന്മാറി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാൻ സന്ദർശനം ഒഴിവാക്കി. മാർച്ച് 4-ന് വത്തിക്കാനിൽ വെച്ച് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, ഔദ്യോഗിക പരിപാടികൾ കാരണം യാത്ര നടത്താൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഉൾപ്പെടെ കെ.വി. തോമസിനും മറ്റു പ്രതിനിധികളുമായി 16 പേർക്ക് മാർപാപ്പയെ കാണാനുള്ള അവസരമാണ് ലഭിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കാത്ത സാഹചര്യത്തിൽ കേരള സംഘം അനൗദ്യോഗിക യാത്രയായിട്ടായിരിക്കും വത്തിക്കാനിലേക്ക് Read More…
ലോകോത്തര ആയുർവേദ ഗവേഷണ കേന്ദ്രമായി ഐആർഐഎ; ഫെബ്രുവരി 25ന് മുഖ്യമന്ത്രി സമർപ്പണം നിർവഹിക്കും
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച് ആഗോള മികവിന്റെ കേന്ദ്രമായി ഉയരുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ സംരക്ഷിച്ച് ഭാവി തലമുറയ്ക്ക് കൈമാറുന്നതിനൊപ്പം രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ സഹകരണങ്ങളും ഇവിടെ സാക്ഷാത്കരിക്കപ്പെടും. ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ഈ സ്ഥാപനം Read More…
സ്ത്രീസുരക്ഷാ പദ്ധതി: സാമ്പത്തിക സ്വാതന്ത്ര്യത്തിന് പുതിയ അധ്യായം; 10 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം ₹1000
സംസ്ഥാനത്ത് സാമൂഹിക സുരക്ഷയുടെ പരിധി വിപുലീകരിച്ച് സ്ത്രീകളുടെ ആത്മാഭിമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ‘സ്ത്രീസുരക്ഷാ പദ്ധതി’ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം ₹1000 വീതം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തിൽ തന്നെ 10,18,390 പേർക്ക് ആനുകൂല്യം ലഭ്യമാകുന്നു. അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് സഹായം Read More…







