തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാൻ സന്ദർശനം ഒഴിവാക്കി. മാർച്ച് 4-ന് വത്തിക്കാനിൽ വെച്ച് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, ഔദ്യോഗിക പരിപാടികൾ കാരണം യാത്ര നടത്താൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വ്യക്തമാക്കി.
മുഖ്യമന്ത്രി ഉൾപ്പെടെ കെ.വി. തോമസിനും മറ്റു പ്രതിനിധികളുമായി 16 പേർക്ക് മാർപാപ്പയെ കാണാനുള്ള അവസരമാണ് ലഭിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കാത്ത സാഹചര്യത്തിൽ കേരള സംഘം അനൗദ്യോഗിക യാത്രയായിട്ടായിരിക്കും വത്തിക്കാനിലേക്ക് പോകുക.





