Kerala News

തെരഞ്ഞെടുപ്പ് തിരക്ക്; വത്തിക്കാൻ യാത്രയിൽ നിന്ന് പിണറായി വിജയൻ പിന്മാറി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാൻ സന്ദർശനം ഒഴിവാക്കി. മാർച്ച് 4-ന് വത്തിക്കാനിൽ വെച്ച് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, ഔദ്യോഗിക പരിപാടികൾ കാരണം യാത്ര നടത്താൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഉൾപ്പെടെ കെ.വി. തോമസിനും മറ്റു പ്രതിനിധികളുമായി 16 പേർക്ക് മാർപാപ്പയെ കാണാനുള്ള അവസരമാണ് ലഭിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കാത്ത സാഹചര്യത്തിൽ കേരള സംഘം അനൗദ്യോഗിക യാത്രയായിട്ടായിരിക്കും വത്തിക്കാനിലേക്ക് Read More…

India International News

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

കൊച്ചി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2026 അവസാനമോ, 2027ലോ ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഡിസംബര്‍ 15ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തിലുള്ള സിറോ മലബാര്‍ സഭയുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യം മാര്‍പാപ്പ അറിയിച്ചു. എന്നാല്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സ്ഥീരികരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്. മാര്‍പാപ്പ രാഷ്ട്രത്തലവന്‍ കൂടിയായതിനാല്‍ പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രത്തലവനാണ് അദ്ദേഹത്തെ ക്ഷണിക്കേണ്ടത്. 2024 ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര Read More…

International News

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടായതിനാൽ മാർപാപ്പയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നൽകുകയാണ്. മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ, ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശുപത്രി മുറിയിൽ ഇരുന്ന് മാർപാപ്പ ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തു. ലോകമെങ്ങും തനിക്കായി പ്രാർത്ഥിക്കുന്നവരോട് നന്ദി അറിയിച്ച മാർപാപ്പ, Read More…

International News

മാർപാപ്പയുടെ സമാധാന സന്ദേശം ജക്കാർത്തയിൽ: സൗഹൃദത്തിനായുള്ള പുതിയ വഴികൾ

ജക്കാർത്തയിലെ ചരിത്രസംഭവമായി മാറിയൊരു നിമിഷം, ഇസ്തിഖ്ലാൽ മോസ്കും പരിശുദ്ധ കത്തീഡ്രലും തമ്മിലുള്ള സൗഹൃദ ടണലിൽ നിന്ന് മാർപാപ്പയും ഇമാം നസറുദ്ദീൻ ഉമറും മറ്റ് മതനേതാക്കളെ സ്വീകരിച്ചു. “വെളിച്ചത്തിലേക്കുള്ള തുരങ്കം” എന്നുപറഞ്ഞ മാർപാപ്പ, ആഗോള സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആഹ്വാനം ചെയ്തു. ഇസ്ലാം, ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധമതങ്ങൾ ഉൾപ്പെടെ 6 മതങ്ങളുടെ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം സമാധാനത്തിന്‍റെ ശുഭ സന്ദേശം പകർന്നു.