India International News Politics

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.

സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ, 140 കോടി ഇന്ത്യക്കാരുടെ പേരിൽ പ്രസിഡൻ്റ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഒതുങ്ങുന്നതല്ലെന്നും ജനാധിപത്യം, നിയമവാഴ്ച, ജനങ്ങളുടെ അതിരുകളില്ലാത്ത കഴിവിലുള്ള വിശ്വാസം എന്നീ പൊതുമൂല്യങ്ങളാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിൻ്റെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത 250 വർഷങ്ങൾ അമേരിക്കയ്ക്ക് കൂടുതൽ സമാധാനവും സമൃദ്ധിയും പുരോഗതിയും സമ്മാനിക്കട്ടെയെന്നും ഇന്ത്യ–അമേരിക്ക ബന്ധം പുതിയ തലങ്ങളിലേക്ക് ഉയരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *