India News

കനത്ത മഴ; മുംബൈയിലേക്കുള്ള അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മുംബൈ: കനത്ത മഴയെ തുടർന്ന് റൺവേ ദൃശ്യമാകാത്തതിനെ തുടർന്നും, സുരക്ഷിതമല്ലാത്ത ലാൻഡിങ് സാഹചര്യം മൂലവും മുംബൈയിലേക്കുള്ള അഞ്ച് വിമാനങ്ങൾ ശനിയാഴ്ച സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

മൂന്ന് ഇൻഡിഗോ വിമാനങ്ങളും രണ്ട് എയർ ഇന്ത്യ വിമാനങ്ങളുമാണ് വഴിതിരിച്ചുവിട്ടത്. ഇതിന് പുറമെ, മറ്റ് 17 വിമാനങ്ങളുടെ പൈലറ്റുമാർക്കും ലാൻഡിങ്ങിനിടെ വഴിമാറ്റ നടപടികൾ സ്വീകരിക്കേണ്ടിവന്നുവെന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.

വഴിതിരിച്ചുവിട്ട അഞ്ച് വിമാനങ്ങളിൽ നാലെണ്ണം പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് മുംബൈയിലെത്തി. കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിമാന സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *