കെഎസ്ആര്‍ടിസിയുടെ പുതിയ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പുതിയ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. സ്വകാര്യ ബസുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ സമിതിയെ നിയോഗിക്കുന്നത്. ഗതാഗതമന്ത്രി സിപി ജോണ്‍ മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമായത്.
പ്രിയദര്‍ശിനി പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസുടുമകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു. പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിൻ്റെ പ്രിയദര്‍ശിനി പദ്ധതി ജനപ്രിയമായിക്കൊണ്ടിരിക്കെ സ്വകാര്യ ബസ് ഉടമകള്‍ക്ക് വരുമാനനഷ്ടം ഉണ്ടാകുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്.





