ഓണാഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കെഎസ്ആർടിസിയുടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനയ്ക്ക് കാരണമായി. അധിക സർവീസുകളും കൃത്യമായ സർവീസ് ആസൂത്രണവും തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം കെഎസ്ആർടിസി 8.07 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. അന്ന് 3,787 ബസുകൾ സർവീസ് നടത്തി. 12.78 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയ ബസുകളിൽ 22,02,992 യാത്രക്കാർ യാത്ര ചെയ്തതായി കെഎസ്ആർടിസി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ആകെ വരുമാനത്തിൽ 2.30 Read More…
Tag: priyadarshini
പ്രിയദര്‍ശിനി പദ്ധതി; പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാൻ ഗതാഗത വകുപ്പ്
കെഎസ്ആര്‍ടിസിയുടെ പുതിയ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പുതിയ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. സ്വകാര്യ ബസുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ സമിതിയെ നിയോഗിക്കുന്നത്. ഗതാഗതമന്ത്രി സിപി ജോണ്‍ മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമായത്. പ്രിയദര്‍ശിനി പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസുടുമകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു. പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിൻ്റെ പ്രിയദര്‍ശിനി പദ്ധതി ജനപ്രിയമായിക്കൊണ്ടിരിക്കെ സ്വകാര്യ ബസ് ഉടമകള്‍ക്ക് വരുമാനനഷ്ടം ഉണ്ടാകുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. Read More…
പ്രിയദര്‍ശിനി പദ്ധതി: ഇന്നലെ സൗജന്യയാത്ര നടത്തി 7,83,115 സ്ത്രീകള്‍
കേരളത്തില്‍ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ പങ്കാളികളായി 13 ലക്ഷത്തിലേറെ സ്ത്രീകള്‍. കഴിഞ്ഞ തിങ്കളാഴ്ചയേക്കാള്‍ 5,95,245 സ്ത്രീകളാണ് ഇന്നലെ മാത്രം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത്. ഇന്നലെ സീറോ ടിക്കറ്റില്‍ 7,83,115 വനിത യാത്രക്കാരാണ് യാത്ര ചെയ്തത്. സീറോ ടിക്കറ്റ് ഏര്‍പ്പാടാക്കിയതോടെ ഇന്നലെ മാത്രം ഉണ്ടായ നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതും തിരിച്ചടിയായിട്ടുണ്ട്. സൗജന്യ യാത്ര പദ്ധതി നിലവില്‍ വന്നതോടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന Read More…



