Kerala News

പ്രിയദര്‍ശിനി പദ്ധതി: ഇന്നലെ സൗജന്യയാത്ര നടത്തി 7,83,115 സ്ത്രീകള്‍


കേരളത്തില്‍ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ പങ്കാളികളായി 13 ലക്ഷത്തിലേറെ സ്ത്രീകള്‍. കഴിഞ്ഞ തിങ്കളാഴ്ചയേക്കാള്‍ 5,95,245 സ്ത്രീകളാണ് ഇന്നലെ മാത്രം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത്.

ഇന്നലെ സീറോ ടിക്കറ്റില്‍ 7,83,115 വനിത യാത്രക്കാരാണ് യാത്ര ചെയ്തത്. സീറോ ടിക്കറ്റ് ഏര്‍പ്പാടാക്കിയതോടെ ഇന്നലെ മാത്രം ഉണ്ടായ നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതും തിരിച്ചടിയായിട്ടുണ്ട്.

സൗജന്യ യാത്ര പദ്ധതി നിലവില്‍ വന്നതോടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തല്‍. 600 രൂപ മുതല്‍ 3000 രൂപവരെ സാധാരണക്കാര്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ചെയ്യുന്നത് മൂലം ലാഭിക്കാന്‍ കഴിയും. പൂജ്യം മൂല്യമുള്ള ടിക്കറ്റാണെങ്കിലും ബസുകളില്‍ കയറുമ്പോള്‍ ടിക്കറ്റ് എടുക്കണമെന്നത് നിര്‍ബന്ധമാണ്. അതുകൊണ്ട് യാത്രക്കാര്‍ ബസുകളില്‍ കയറുമ്പോള്‍ ടിക്കറ്റ് എടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *