Kerala News Politics

എയിംസ് പാലക്കാട് കൊണ്ട് വരും; സി. കൃഷ്ണകുമാർ

കൽപ്പാത്തിയിൽ ഗൃഹ സമ്പർക്കവുമായി സ്ഥാനാർത്ഥി

പാലക്കാട്:നിയമസഭാംഗമായാൽ പാലക്കാട് എയിംസ് കൊണ്ട് വരുമെന്ന് എൻ.ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. പേരിന് മെഡിക്കൽ കോളേജ് ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ് . മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടി തൃശൂരോ , കോയമ്പത്തൂരോ പോകേണ്ട സ്ഥിതിയിലാണ് പാവപ്പെട്ട ജനങ്ങൾ. ഈ സാഹചര്യം മാറണം. കേരളത്തിന് എയിംസ് അനുവദിക്കാനും അത് പാലക്കാട് കൊണ്ട് വരാനും എൻ.ഡി. എ ജയിച്ചാൽ സാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. നിലവിലെ മെഡിക്കൽ കോളേജിനെ കുത്തഴിഞ്ഞ അവസ്ഥലാക്കിയത് മുൻ എം.എൽ.എ ആണെന്നും സ്ഥാനാർത്ഥി പറഞ്ഞു. പര്യടനത്തിൻ്റെ ഭാഗമായി വിവിധ കുടുംബ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.നഗരസഭയിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തുടർച്ച ഉറപ്പു വരുത്താൻ എൻ.ഡി. എ എം.എൽ. എ ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടി. നഗരസഭയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും വികസനത്തിൻ്റെ ഗുണഫലങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. 2000 ൽ അധികം ഗുണഭോക്താക്കൾക്ക് പ്രധാന മന്ത്രി ഭവന പദ്ധതി പ്രകാരം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്. കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ കഴിഞ്ഞു.ഇടത് – വലത് മുന്നണികൾ പാലക്കാടിൻ്റെ വികസനത്തോട് എന്നും മുഖം തിരിച്ചു നിൽക്കുന്ന സമീപനാണ് സ്വീകരിച്ചിട്ടുള്ളതെന്നും സ്ഥാനാർത്ഥി കുറ്റപ്പെടുത്തി.

‘രാവിലെ കൽപ്പാത്തിയിൽ നിന്നാണ് സ്ഥാനാർത്ഥി ഗൃഹ സമ്പർക്കം തുടങ്ങിയത്. ഗോവിന്ദരാജപുരം, താഴെ തെരുവ്, മണൽ മന്ത മേഖലകളിൽ വീടുകയറി സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തിയ്യതി മാറ്റിയതിലുള്ള സന്തോഷം നാട്ടുകാർ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു.

എൻ ഡി എ യുടെ കൃത്യമായ ഇടപെടലാണ് തെരഞ്ഞെടുപ്പ് തിയ്യതി മാറ്റാൻ വഴിയൊരുക്കിയതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. പിന്നീട് കാരേക്കാട് പറമ്പ്, വൈദ്യനാഥപുരം, ബ്രഹ്മപുരം, ദേവി കോളനി തുടങ്ങിയ മേഖലകളിൽ വീടു കയറി വോട്ടഭ്യർത്ഥിച്ചു.പുതു പാളയം, തോണി പാളയം,, വലിയ പാടം, ചൊക്കനാഥപുരം തുടങ്ങിയ സ്ഥലങ്ങളിലും ഭവന സന്ദർശനവും കുടുംബയോഗങ്ങളും നടന്നു.ദേശീയ സമിതി അംഗം എൻ. ശിവരാജൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. രഘു ,വൈസ് പ്രസിഡൻ്റ്.പി.കെ ചെല്ലപ്പൻ, കൗൺസിലർമാരായ ഗോപാലകൃഷ്ൺ,സുഭാഷ്, സിന്ധു മണ്ഡലം വൈസ് പ്രസിഡൻ്റ് ശാന്തകുമാർ, നോർത്ത് ഏരിയ പ്രസിഡൻറ് സതീശൻ, വൈസ് പ്രസിഡൻറ് സുന്ദരൻ തുടങ്ങിയവർ പ്രഭാത പര്യടനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

പര്യടത്തിനിടെ  കളരി- പണിക്കർ സംഘത്തിൻ്റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. കളരി പണിക്കർ സംഘം സംസ്ഥാന  അദ്ധ്യക്ഷൻ കെ.സി.എസ് രാമു പണിക്കർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.ഒ.ബി.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ.പി രാധാകൃഷ്ണൻ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *