Kerala News

പൂങ്കുന്നം പുഴക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

പൂങ്കുന്നം പുഴക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൃശ്ശൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് പുങ്കുന്നം ഗുരുവായൂർ റോഡ് പക്ഷേ മാസങ്ങളായി റോഡ് പണിയുടെ പേരിൽ അടച്ചിട്ടിരിക്കുകയാണ് സമയബന്ധിതമായി റോഡ് പണി തീർക്കാത്തതിനാൽ പതിനായിര കണക്കിനാളുകളാണ് ദിവസം ബുദ്ധിമുട്ടുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. കെ കെ അനീഷ് കുമാർ പറഞ്ഞു മാസങ്ങളായി പണിതീരാതെ റോഡ് ഇങ്ങനെ കിടക്കുന്നത് കരാറുകാർക്ക് പണം നൽകാതെ അഴിമതി നടത്തിയത് കൊണ്ടാണെന്ന് അനീഷ് കുമാർ പറഞ്ഞു. പുങ്കുന്നം ഗുരുവായൂർ റോഡ് അടച്ചിട്ടതുകൊണ്ട് വലിയ വാഹനങ്ങൾ എല്ലാം തന്നെ ചെറിയ റോഡുകളെയാണ് ആശ്രയിക്കുന്നത് അതുമൂലം ഉദയ നഗർ, അയ്യന്തോൾ റോഡ് സഞ്ചാരയോഗ്യമല്ലാതായി എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പുങ്കുന്നം ഡിവിഷൻ കൗൺസിലർ ഡോ. വി ആതിര പറഞ്ഞു. ബിജെപി ജില്ലാ പ്രഭാരി എം വി ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, എംഎസ് സമ്പൂർണ്ണ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പൂർണിമ സുരേഷ്, സുധീഷ് മേനോൻത്ത്പറമ്പിൽ, സുജയ് സേനൻ
ജില്ലാ സെക്രട്ടറിമാരായ മുരളി കൊളങ്ങട്ട് നിജി കെ ജി, റോഷൻ എൻ ആർ, മണ്ഡലം പ്രസിഡണ്ട് മാരായ രഘുനാഥ് സി മേനോൻ, വിപിൻ ഐനീകുന്നത്തു, അശ്വിൻ വാര്യർ, കൗൺസിലർമാരായ എൻ പ്രസാദ്, വിനോദ് പൊളാഞ്ചേരി, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ നന്ദകുമാർ ചെലൂർ, ചന്ദ്രശേഖരൻ, നാഗഭരണീധരൻ, ജഗദീശൻ, വി രാവുണ്ണി എന്നിവർ പ്രസംഗിച്ചു. ദിനേഷ്‌കുമാർ കരിപ്പേരിൽ,മുരളിനാഥ്, കൃഷ്ണമോഹൻ, വിനോദ് കൃഷ്ണ, രതീഷ് ചന്ദ്രൻ, ഹരീഷ് കെ ബി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *