Kerala News

മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്ര നിരോധിച്ചതിനാല്‍ ഒഴിവായത് വന്‍ അപകടം

തൊടുപുഴ: മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്ന മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത് രാവിലെ മുതല്‍ വാഹനങ്ങള്‍ ഭാഗികമായി കടത്തി വിടാന്‍ തുടങ്ങി. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ Read More…

India Kerala News

മോശം റോഡുകള്‍; വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: മോശം റോഡിന് ടോള്‍ നല്‍കുന്നത് എന്തിനെന്ന ചോദ്യമാവര്‍ത്തിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ Read More…

Kerala News

പൂങ്കുന്നം പുഴക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

പൂങ്കുന്നം പുഴക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൃശ്ശൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് പുങ്കുന്നം ഗുരുവായൂർ റോഡ് പക്ഷേ മാസങ്ങളായി റോഡ് പണിയുടെ പേരിൽ അടച്ചിട്ടിരിക്കുകയാണ് സമയബന്ധിതമായി റോഡ് പണി തീർക്കാത്തതിനാൽ പതിനായിര കണക്കിനാളുകളാണ് ദിവസം ബുദ്ധിമുട്ടുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. കെ കെ അനീഷ് കുമാർ പറഞ്ഞു മാസങ്ങളായി പണിതീരാതെ റോഡ് ഇങ്ങനെ കിടക്കുന്നത് കരാറുകാർക്ക് പണം നൽകാതെ അഴിമതി നടത്തിയത് കൊണ്ടാണെന്ന് Read More…

Kerala News

കൂർക്കഞ്ചേരി റോഡ്:-ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു

തൃശ്ശൂർ :കൂർക്കഞ്ചേരി റോഡ് പണിയിലെ അപാകതകളും അഴിമതിയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം. കൂർക്കഞ്ചേരി റോഡ് പണിയിലെ അഴിമതിക്കെതിരെ ബിജെപി കോർപ്പറേഷൻ കമ്മിറ്റി യുടെ സമരപരിപാടിയുടെ ഭാഗമായിട്ടുള്ള പ്രതിഷേധ സമരം കൂർക്കഞ്ചേരി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മെട്രോ ഹോസ്പിറ്റലിന് സമീപം സമാപിച്ചു. ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ വിപിൻ ഐനിക്കുന്നത്ത്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒല്ലൂർ മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ വാര്യർ സ്വാഗതം പറഞ്ഞു. ഡിവിഷൻ കൗൺസിലർ വിനോദ് പൊള്ളഞ്ചേരി Read More…

Kerala News

മുരിയാടിന്റെ പൊതുവഴികൾ സഞ്ചാര സൗഹൃദമാകുന്നു.

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കർമ്മപരിപാടിയുടെഭാഗമായി ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ റോഡുകളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന കാടുകൾ യാത്രികർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പഞ്ചായത്തിനാകട്ടെ ഇതുവരെ പൊതുവഴിയിലെ പുല്ലുകൾ വെട്ടി വൃത്തിയാക്കുന്നതിനുള്ള പദ്ധതികളും ഇല്ലായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് പുല്ലുവെട്ടിയിരുന്നു. എന്നാൽ തൊഴിലുറപ്പ് പദ്ധതിയിൽ വന്ന പുതിയ നിബന്ധനകളെ തുടർന്ന് ആ പ്രവർത്തനം ഏറ്റെടുക്കാൻ എൻ ആർ ജി വിഭാഗത്തിനും കഴിയാതെ വന്നു.ഈ സാഹചര്യത്തിലാണ് മുരിയാട് Read More…

Kerala News

കുറുപ്പം റോഡ് കൂർക്കഞ്ചേരി റോഡ് നിർമ്മാണം കോർപ്പറേഷന്റെ അശാസ്ത്രീയമായ നിർമ്മാണവും ധൂർത്തും ജനങ്ങൾ ദുരിതത്തിൽ

തൃശ്ശൂർ : കുറുപ്പം റോഡ് കൂർക്കഞ്ചേരി റോഡ് പണി വലിയൊരു അഴിമതിയാണെന്ന് ബിജെപി തൃശ്ശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത്പ്രസ്താവിച്ചു. 2020ൽ ഒരു കോടി 18 ലക്ഷം രൂപയ്ക്ക് ബി. എം. ബി. സി ക്കു ടെൻഡർ കഴിഞ്ഞ റോഡ് ആണ്. അത് റദ്ദാക്കി ഇപ്പോൾ പത്തു കോടി റോഡിനും അനുബന്ധ പണികൾക്ക് വേറെയും വക വെച്ചിട്ടുള്ളത്. അത് ശരിക്കും ധൂർത്താണ്. സാമ്പത്തിക ക്രമക്കേടിനും അഴിമതിക്കും വേണ്ടി മാത്രം ചെയ്തിട്ടുള്ളതാണ്. അതിനു പിന്നാലെ ജനങ്ങൾക്ക് ദുരിതവും. Read More…

Kerala News

എലത്തൂർ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത് നവകേരള സദസ്സ് മുഖേനയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എലത്തൂർ നിയമസഭ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത്സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസ്സിൽ ഉന്നയിച്ചതിനെ തുടർന്നാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കാക്കൂർ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂരിൽ മന്ദലത്തിൽ-കൊട്ടാരക്കുന്നുമ്മൽറോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളസദസ്സ് കൊണ്ട് ജനങ്ങൾക്ക് എന്തു കിട്ടി എന്ന് വിമർശിക്കുന്നവർ ഇത്‌ അറിയണം. കാക്കൂർ ഗ്രാമപഞ്ചായത്തിൽ മാത്രം മൂന്ന് റോഡുകളും ഒരു സ്റ്റേഡിയവുമാണ് നവകേരളസദസ്സ് കാരണം യാഥാർഥ്യമായത്. സ്റ്റേഡിയം നിർമിക്കാൻ ആവശ്യമായ സ്ഥലം Read More…

Kerala News

പനയംപാടത്തും മറ്റ് ബ്ലാക്ക്‌സ്‌പോട്ടുകളിലും സുരക്ഷ വർധിപ്പിക്കാൻ ഉടൻ നടപടികൾ: മന്ത്രി കെ. ബി. ഗണേഷ്‌കുമാർ

ലോറി മറിഞ്ഞു നാല് സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്നും,  താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ ഡിവൈഡർ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ തിരുവനതപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോൽഡർ പണി പൂർത്തിയാക്കും. അവിടെ ഒരു റിറ്റൈനിങ് മതിൽ പണിയുകയും ഒപ്പം റോഡിൽ നിന്ന് മാറി നടന്നുപോകാൻ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് Read More…