Kerala News

കൂർക്കഞ്ചേരി റോഡ്:-ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു

തൃശ്ശൂർ :കൂർക്കഞ്ചേരി റോഡ് പണിയിലെ അപാകതകളും അഴിമതിയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം.

കൂർക്കഞ്ചേരി റോഡ് പണിയിലെ അഴിമതിക്കെതിരെ ബിജെപി കോർപ്പറേഷൻ കമ്മിറ്റി യുടെ സമരപരിപാടിയുടെ ഭാഗമായിട്ടുള്ള പ്രതിഷേധ സമരം കൂർക്കഞ്ചേരി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മെട്രോ ഹോസ്പിറ്റലിന് സമീപം സമാപിച്ചു. ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ വിപിൻ ഐനിക്കുന്നത്ത്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒല്ലൂർ മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ വാര്യർ സ്വാഗതം പറഞ്ഞു. ഡിവിഷൻ കൗൺസിലർ വിനോദ് പൊള്ളഞ്ചേരി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ പ്രസാദ്, ഷാജൻ ദേവസ്വപറമ്പിൽ, എന്നിവർ സംസാരിച്ചു. ബിനോയ്‌ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *