India News

ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ബിജെപി ലീഡ് നില നിലനിര്‍ത്തുന്നു. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തിന് ശേഷം എഎപിയും ബിജെപിയും കടുത്ത പോരാട്ടം നടത്തിയെങ്കിലും പിന്നീട് ബിജെപി മുന്നേറ്റം നേടിയതായി വ്യക്തമായി.

എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവരൊക്കെ ഇപ്പോഴും പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മയാണ് കെജരിവാളിനെ പിന്തള്ളിയത്. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിയും, ജംഗ്പുരയില്‍ മനീഷ് സിസോദിയയും പിന്നിലാണ്.

ബിജെപി സ്ഥാനാര്‍ത്ഥികളായ രമേഷ് ബിദൂരി, തര്‍വീന്ദര്‍ സിങ് മര്‍വ, കൈലാഷ് ഗെഹലോട്ട് എന്നിവരാണ് വിവിധ മണ്ഡലങ്ങളില്‍ ലീഡില്‍. കോണ്‍ഗ്രസ് മാത്രം ബാദലി മണ്ഡലത്തില്‍ ലീഡ് നിലയില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *