Education India News Politics

സിജെപി പ്രതിഷേധ മാര്‍ച്ച്; ഡല്‍ഹിയില്‍ നിരോധനാജ്ഞ

കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ അതീവ സുരക്ഷയും ഏര്‍പ്പെടുത്തി. പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകള്‍ വെച്ച് അടച്ചിരിക്കുകയാണ്. മന്ത്രിമാരുടെ വസതികള്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. സമരം നടക്കുന്ന ജന്തര്‍ മന്ദറില്‍ ജലപീരങ്കികളേയും വിന്യസിച്ചിട്ടുണ്ട്. മൊബൈല്‍ ജാമ്മറുകളും ഉപയോഗപ്പെടുത്താനാണ് ഡല്‍ഹി പൊലീിന്റെ തീരുമാനം. നാലിലധികം പേര്‍ സംഘം ചേരുന്നതിനും വിലക്കുണ്ട്.

India News Politics

മാലിന്യം ഇന്ധനമാകുന്ന കാലം; ഡൽഹി ബസുകൾക്ക് ഹൈഡ്രജൻ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: നഗര മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ഭാവിയിൽ ഡൽഹിയിലെ പൊതുഗതാഗത ബസുകൾ ഓടിക്കാനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച യുവജന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. തരംതിരിച്ച് ശേഖരിക്കുന്ന മുനിസിപ്പൽ മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന് വഴിയൊരുക്കുന്നതോടൊപ്പം നഗരങ്ങളിലെ ദീർഘകാല മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ വെള്ളത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാലം Read More…

India News

ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത, പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. ഡല്‍ഹിയില്‍ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 8:44 ഓടെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹിയിലായിരുന്നുവെന്നും 5 കിലോമീറ്റര്‍ ആഴത്തിലാണുണ്ടാതയതെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പ സാധ്യത ഏറിയ രണ്ടാമത്തെ ഉയര്‍ന്ന വിഭാഗമായ സോണ്‍ IV ലാണ് ഡല്‍ഹിയുള്ളത്. സമീപ വര്‍ഷങ്ങളില്‍, ഡല്‍ഹി-എന്‍സിആറില്‍ നിരവധി തവണ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ല്‍, ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രതയുള്ള Read More…

India News

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് വിവരം. പ്രദേശത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. സ്‌ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. കാറിനു Read More…

India News

25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പൊലീസ് റെയ്ഡില്‍ കുടുങ്ങിയത്. വ്യാജ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെത് എന്ന് തോന്നിപ്പിക്കുന്ന 25,000 ട്യൂബുകളും പിടിച്ചെടുത്തു. വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അധികൃതര്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. Read More…

India News

സ്വതന്ത്ര്യദിനം: പതിനായിരത്തിലേറെ പൊലീസുകാര്‍; അഞ്ച് ഇടങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം; ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. പതിനായിരത്തിലധികം പൊലീസുകാരെയും 3000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചു. കുടാതെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍, ഡ്രോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി എന്നിവ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കും. ആദ്യമായി, അഞ്ച് പാര്‍ക്കിങ് സ്ഥലങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിച്ചു. വാഹനങ്ങളുടെ അടിഭാഗം സ്‌കാന്‍ ചെയ്ത് സ്‌ഫോടകവസ്തുക്കളോ ആയുധങ്ങളോ കണ്ടെത്താന്‍ ഈ സംവിധാനം Read More…

India News

ഡല്‍ഹിയെ വിറപ്പിച്ച ഭൂചലനം: 4.4 തീവ്രത; അഞ്ച് മാസത്തിനിടെ രണ്ടാമത്തെ വലിയ പ്രകമ്പനം

ന്യൂഡല്‍ഹി: രാജധാനി ഡല്‍ഹിയെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച ഭൂചലനം വ്യാഴാഴ്ച രാവിലെ അനുഭവപ്പെട്ടു. രാവിലെ 9.04ന് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പതിറ്റാണ്ട് മുന്‍പ് ഉണ്ടായതിനു സമാനമായി കനത്ത പ്രകമ്പനം ഉണ്ടാക്കിയത്. ഝജ്ജര്‍, ഹരിയാന (ഡല്ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായി) ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം 5 മുതല്‍ 10 മിനിറ്റ് വരെ നീണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ Read More…

Kerala News

ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന  യൂണിവേഴ്‌സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചെയുമായി എഴുപത്തഞ്ചോളം  വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി ഇന്നും പുലർച്ചെയുമായി  നാട്ടിലേക്ക് തിരിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും  വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ Read More…

India News

ഒരു കുടുംബത്തിന് പരമാവധി രണ്ട് ഫോസിൽ ഇന്ധന വാഹനങ്ങൾ മാത്രം; ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ പരിഗണനയിൽ

ന്യൂഡൽഹി: വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച് മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിനായി ഡൽഹി സർക്കാർ കടുത്ത നിയമങ്ങൾ ആസൂത്രണം ചെയ്യുന്നു. ഒരു കുടുംബത്തിന് രണ്ട് പെട്രോൾ/ഡീസൽ വാഹനങ്ങൾ മാത്രം വാങ്ങാനാവുന്ന വിധത്തിൽ നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഇന്ധനം കത്തിക്കുന്ന സ്കൂട്ടറുകളും ബൈക്കുകളും നിരോധിക്കുകയും ചെയ്യാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലിനീകരണത്തെ പ്രതിരോധിക്കാൻ തയ്യാറാക്കിയ കരട് നിർദേശത്തിലാണ് ഈ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവുകൾ നൽകാൻ സർക്കാർ സജ്ജമാണെന്നും അവയുടെ വില 15% വരെ Read More…

Kerala News

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ അവഗണന: ഡൽഹിയിൽ എൽഡിഎഫിന്റെ രാപകൽ സമരം ഇന്ന് തുടങ്ങും

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ എൽഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് ആരംഭിക്കും. പാർലമെന്റിന് മുന്നിലാണ് സമരം നടക്കുക. രാവിലെ ഒമ്പതിന് കേരളാ ഹൗസിൽ നിന്ന് പ്രതിഷേധജാഥ പുറപ്പെടും. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, സിപിഐ നേതാവ് ആനിരാജ എന്നിവരും എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും സമരത്തിൽ പങ്കെടുക്കും. ഇതരസംസ്ഥാനങ്ങളിൽ Read More…