ചണ്ഡീഗഢ്: വൈക്കോൽ കത്തിക്കൽ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നിർദേശിച്ച 2026ലെ കരട് ചട്ടങ്ങളിൽ ആശങ്കയറിയിച്ച് എഎപി നേതാവ് ബൽതേജ് പന്നു. കർഷകർക്ക് സാമ്പത്തിക പിഴയും ഭൂമി രേഖകളിൽ ‘റെഡ് എൻട്രി’യും ഉൾപ്പെടെയുള്ള വ്യവസ്ഥകളെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് 5,000 രൂപയും രണ്ട് മുതൽ അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ളവർക്ക് 10,000 രൂപയും അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 30,000 രൂപയും പരിസ്ഥിതി നഷ്ടപരിഹാരമായി ഈടാക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് പന്നു പറഞ്ഞു. വൈക്കോൽ Read More…
Tag: aap
സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കി എഎപി
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ സമാധാനപരമായി പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭീഷണിയുണ്ടെങ്കിൽ ആം ആദ്മി പാർട്ടി (എഎപി) സംരക്ഷണം നൽകുമെന്ന് ഡൽഹി എഎപി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് അറിയിച്ചു. ‘ഡൽഹി GenZ’യെ അഭിസംബോധന ചെയ്ത് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഭരദ്വാജിൻ്റെ പ്രഖ്യാപനം. പ്രതിഷേധത്തിൽ പങ്കെടുത്ത ഏതെങ്കിലും വിദ്യാർത്ഥിക്ക് വലതുപക്ഷ സംഘങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും, പാർട്ടിയെ അറിയിച്ചാൽ ആവശ്യമായ പിന്തുണയും സംരക്ഷണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭരദ്വാജിൻ്റെ എക്സ് Read More…
കള്ളപ്പണ ഇടപാട് കേസില്‍ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്തു
കള്ളപ്പണ ഇടപാട് കേസില്‍ ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജീവ് അറോറയെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മുതല്‍ അറോറയുടെ ഓഫീസിലും മറ്റ് ഇടങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകള്‍ നടന്നിരുന്നു. അറോറയുടെ ചണ്ഡീഗഡിലുള്ള ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു. ഇവിടെ വെച്ച് തന്നെയാണ് അറോറയെ അറസ്റ്റ് ചെയ്തതും. ഇത് രണ്ടാമത്തെ തവണയാണ് അറോറക്ക് നേരെ ഇഡി റെയ്ഡ് വരുന്നത്. പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രിയാണ് സഞ്ജീവ് അറോറ.സഞ്ജീവ് അറോറ തന്റെ കമ്പനി മുഖാന്തിരം Read More…
ആം ആദ്മി എംഎല്‍എമാരുമായി കൂടിക്കാഴ്ചക്കൊരുങ്ങി അരവിന്ദ് കെജ്രിവാള്‍
ആം ആദ്മി പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികള്‍ പരിഹരിക്കാനായി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തും. പാര്‍ട്ടി പിളരുന്ന ഘട്ടത്തിലെത്തിയതിനെ തുടര്‍ന്നാണ് കെജ്രിവാളിന്റെ നീക്കം. ഡല്‍ഹിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുന്നുണ്ട്.അതിനിടെ പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ അംഗത്വമെടുത്ത എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യവുമായി സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന് മുമ്പാകെ കത്ത് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ആം ആദ്മിയില്‍ Read More…
ലീഡ് മാറിമറിഞ്ഞ് അനിശ്ചിതത്വം; ഒടുവിൽ അതിഷിക്ക് വിജയത്തിന്റെ ആശ്വാസം
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രി അതിഷി മർളേന വിജയിച്ചു. 2,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി മുൻ എംപി രമേഷ് ബിധൂരിയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിഞ്ഞ് വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന അതിഷി അവസാന റൗണ്ടുകളിലാണ് ലീഡ് നേടിയത്. കോൺഗ്രസ് സ്ഥാനാർഥിയായി യുവ നേതാവ് അൽക്ക ലാംബയുമുണ്ടായിരുന്നു. അതേസമയം, ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡൽഹി Read More…
കെജരിവാളിനും സിസോദിയയ്ക്കും പരാജയം; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിജയം നേടി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാള്‍ മൂവായിരം വോട്ടിനാണ് തോറ്റത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയാണ് വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി. ആദ്യമായാണ് കെജരിവാള്‍ ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. പര്‍വേശ് വര്‍മ, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ്. അദ്ദേഹത്തിന് 25,507 വോട്ടും കെജരിവാളിന് 22,057 വോട്ടുമാണ് ലഭിച്ചത്. ജങ്പുര മണ്ഡലത്തില്‍ Read More…
ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ബിജെപി ലീഡ് നില നിലനിര്‍ത്തുന്നു. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തിന് ശേഷം എഎപിയും ബിജെപിയും കടുത്ത പോരാട്ടം നടത്തിയെങ്കിലും പിന്നീട് ബിജെപി മുന്നേറ്റം നേടിയതായി വ്യക്തമായി. എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവരൊക്കെ ഇപ്പോഴും പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മയാണ് കെജരിവാളിനെ പിന്തള്ളിയത്. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിയും, ജംഗ്പുരയില്‍ മനീഷ് സിസോദിയയും പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥികളായ രമേഷ് ബിദൂരി, തര്‍വീന്ദര്‍ Read More…







