ആം ആദ്മി പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികള്‍ പരിഹരിക്കാനായി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തും. പാര്‍ട്ടി പിളരുന്ന ഘട്ടത്തിലെത്തിയതിനെ തുടര്‍ന്നാണ് കെജ്രിവാളിന്റെ നീക്കം. ഡല്‍ഹിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുന്നുണ്ട്.
അതിനിടെ പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ അംഗത്വമെടുത്ത എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യവുമായി സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന് മുമ്പാകെ കത്ത് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ആം ആദ്മിയില്‍ നിന്നും പിരിയുമെന്നാണ് ലഭിക്കുമെന്ന വിവരം.
ആം ആദ്മി പാര്‍ട്ടി വിട്ട ഹര്‍ഭജന്‍ സിങ്, രാഘവ് ഛദ്ദ തുടങ്ങിയ ഏഴ് രാജ്യസഭ എംപിമാരേയും അയോഗ്യരാക്കണമെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.





