Business Economy Kerala News

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

22 കാരറ്റ് (916) സ്വര്‍ണം ഒരു ഗ്രാമിന് വില 14,155 രൂപയായി. 8 ഗ്രാമിന് 1,13,240 രൂപയാണ് ഇന്നത്തെ വില. അതേസമയം 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് വില 11,690 രൂപയും, 8 ഗ്രാമിന് 93,520 രൂപയുമാണ്.

വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 260 രൂപയും, 8 ഗ്രാമിന് 2,080 രൂപയുമാണ് നിലവിലെ നിരക്ക്.

ആഗോള വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര ആവശ്യവും സ്വര്‍ണവില ഉയര്‍ന്നതിന് കാരണമായതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *