ക്ഷേത്ര സ്വത്തുക്കൾ ദേവന്റേത് മാത്രം. സുപ്രീം കോടതിയുടെ നിർണായക വിധികേരളത്തിലെ പലർക്കും ഉറക്കം കെടുത്തുന്ന വിധിയാണ് ഇത്.
ക്ഷേത്ര സ്വത്തുക്കൾ സർക്കാരിന്റെയോ മറ്റ് വ്യക്തികളുടെയോ അല്ല, പ്രതിഷ്ഠയായ ദേവന്റേത് മാത്രമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അത്തരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതി പുറപ്പെടുവിച്ച പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്.
1. സർക്കാർ വെറും ‘കാവൽക്കാരൻ’ മാത്രം. തമിഴ്നാട്ടിലെ ഒരു കേസ് പരിഗണിക്കവെ, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ച് നിർണായക വിധി പുറപ്പെടുവിച്ചു. ക്ഷേത്ര സ്വത്തുക്കളുടെ മേൽ സർക്കാരിന് ഉടമസ്ഥാവകാശമില്ലെന്നും, സർക്കാർ കേവലം ഒരു കാവൽക്കാരനും നിയന്താവും മാത്രമാണെന്നും കോടതി വ്യക്തമാക്കി. പൊതു ആവശ്യങ്ങൾക്കായി ക്ഷേത്ര ട്രസ്റ്റികൾ എഴുതി നൽകിയ ഭൂമി പോലും സ്വീകരിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് കോടതി വിധിച്ചു.
2. ദേവൻ ഒരു ‘നിയമപരമായ വ്യക്തി’യാണ്സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം (ഉദാഹരണത്തിന്, 2021-ലെ മധ്യ പ്രദേശ് കേസ്) ക്ഷേത്രത്തിലെ പ്രതിഷ്ഠയെ അഥവാ ദേവനെ ഒരു ‘നിയമപരമായ വ്യ ക്തിയായി’ ആണ് കണക്കാക്കുന്നത്. അതിനാൽ ക്ഷേത്ര ഭൂമിയുടെയും സ്വത്തുക്കളുടെയും പൂർണ്ണമായ നിയമപരമായ ഉടമസ്ഥാവകാശം ദേവന് മാത്രമായിരിക്കും.
3. റവന്യൂ രേഖകളിൽ ദേവന്റെ പേര് മാത്രംക്ഷേത്ര സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ ഉടമസ്ഥന്റെ കോളത്തിൽ ദേവന്റെ പേര് മാത്രമാണ് രേഖപ്പെടുത്തേണ്ടത്. ക്ഷേത്രത്തിലെ പൂജാരിമാരുടെയോ, ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയോ, ജില്ലാ കളക്ടറുടെയോ പേരുകൾ ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ കോളത്തിൽ ചേർക്കാൻ പാടില്ല.
4. പൂജാരിമാർക്കോ ട്രസ്റ്റികൾക്കോ അവകാശമില്ല.ക്ഷേത്രത്തിലെ പൂജാരിമാരും ട്രസ്റ്റികളും ദേവന്റെ സ്വത്തുക്കൾ പരിപാലിക്കാനും പൂജകൾ നടത്താനും നിയോഗിക്കപ്പെട്ട ചുമതലക്കാർ മാത്രമാണ്. അവർക്ക് ഈ സ്വത്തിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശവുമില്ലെന്നും, സ്വത്തുക്കൾ സ്വന്തം ഇഷ്ടപ്രകാരം വിൽക്കാനോ ദാനം ചെയ്യാനോ അവർക്ക് അധികാരമില്ലെന്നും കോടതി അടിവരയിട്ട് പറയുന്നു.
ഭക്തർ ദൈവത്തിനായി നൽകുന്ന പണവും സ്വത്തുക്കളും ദേവനിലേക്ക് വന്നുചേരുന്നതാണെന്നും, അത് കൈകാര്യം ചെയ്യുന്ന എല്ലാ ഭരണസമിതികളും ദേവന്റെ പേരിൽ ഒരു ട്രസ്റ്റായി മാത്രമാണ് പ്രവർത്തിക്കേ ണ്ടതെന്നും സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
5. ദേവന് വസ്തു വാങ്ങാനും കേസ് നടത്താ നും അവകാശമുണ്ട്. നിയമപരമായ വ്യക്തി എന്ന നിലയിൽ ദേവന് സ്വന്തം പേരിൽ സ്വത്ത് വാങ്ങാനും വിൽക്കാനും (മതപരമായ നിയമങ്ങൾക്ക് വിധേയമായി), കോടതിയിൽ കക്ഷിയാകാ നും അവകാശമുണ്ട്. ദേവനുവേണ്ടി ശെബാ യത്തോ ട്രസ്റ്റിയോ ആണ് കേസ് നടത്തുന്നത്.
6. 2020-ലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര വിധി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച കേസിൽ, ക്ഷേത്രം ദേവന്റെ സ്വത്താണെന്നും അതിന്റെ മതപരമായ ഭരണത്തിൽ സംസ്ഥാന ത്തിന് അനാവശ്യമായി ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. തിരുവി താംകൂർ രാജകുടുംബത്തിന്റെ ശെബായത്ത് അവകാശം കോടതി അംഗീകരിച്ചു.
7. ദേവന്റെ സ്വത്ത് കാലഹരണത്താൽ നഷ്ടപ്പെടില്ല. ദേവന്റെ സ്വത്ത് അനധികൃതമായി ആരെങ്കിലും കൈവശം വെച്ചാലും, കാലം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് ഉടമസ്ഥാവകാശം കൈമാറാനാകില്ല. ദേവൻ ഒരു ശാശ്വത നിയമവ്യക്തിയായതിനാൽ പരിമിതികളുടെ നിയമം (Law of Limitation) ദേവന്റെ സ്വത്തിന് ബാധകമല്ല എന്നാണ് നിയമതത്ത്വം. ഇതാണ് കേരളത്തിൽ പലരു ടേയും ഉറക്കം കെടുത്തുന്നത്…
8. ഭരണഘടനയുടെ 26-ാം അനുച്ഛേദം മത പരമായ സ്ഥാപനങ്ങൾക്ക് സ്വന്തം കാര്യങ്ങൾ സ്വയം ഭരിക്കാനുള്ള മൗലികാ വകാശം ഭരണഘടനയുടെ 26-ാം അനുച്ഛേദം നൽകുന്നു. സർക്കാരിന്റെ നിയന്ത്രണം ഈ അവകാശത്തെ ലംഘിക്കരുതെന്ന് ശിരൂർ മഠം കേസ് (1954) മുതൽ കോടതികൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
കേരളത്തിൽ വിവിധ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രഭൂമികൾ പലപ്പോഴായി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെടുക യോ കൈയേറ്റത്തിന് ഇരയാവുകയോ ചെയ്തിട്ടുണ്ട്. ക്ഷേത്രഭൂമി അനധികൃതമായി വിൽക്കുകയോ മറ്റ് ആവശ്യങ്ങൾക്കായി പാട്ടത്തിന് നൽകുകയോ ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി നിയമപോരാട്ടങ്ങളും കോടതി ഇടപെടലുകളും സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
കൊച്ചിൻ, തിരുവിതാംകൂർ, മലബാർ ദേവ സ്വങ്ങൾ: ദേവസ്വം ബോർഡുകളുടെ ഔദ്യോ ഗിക കണക്കുകൾ പ്രകാരം കൂടൽമാണിക്യം ദേവസ്വത്തിന്റെ അയ്യായിരത്തിലധികം ഏക്കർ ഭൂമിയും, തിരുവിതാംകൂർ ദേവസ്വ ത്തിന്റെ നാനൂറിലധികം ഏക്കർ ഭൂമിയും പലപ്പോഴായി നഷ്ടപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഭൂമിക ളിലും വ്യാപകമായ കൈയേറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. കൊട്ടാരക്കര ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠൻ ആൽത്തറ ഭൂമി നഗര സഭയ്ക്ക് സാംസ്കാരിക നിലയം പണിയാനായി പാട്ടത്തിന് കൈമാറാൻ നീക്കമുണ്ടായിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഈ നീക്കം തടയുകയും സ്റ്റേ അനുവദിക്കുകയും ചെയ്തു.
എറണാകുളം ശിവക്ഷേത്രം .. (എറണാകു ളത്തപ്പൻ ഗ്രൗണ്ട്). ഭക്തരിൽ നിന്ന് പണം പിരിച്ച് വാങ്ങിയ ക്ഷേത്രഭൂമി ഒരു സ്വകാര്യ ക്ഷേത്രക്ഷേമ സമിതിയുടെ പേരിൽ കൈ വശം വെക്കാൻ ശ്രമിച്ചതിനെതിരെ ഹൈക്കോടതിയും തുടർന്ന് സുപ്രീം കോടതിയും ശക്തമായ വിധി പുറപ്പെടുവിച്ചു. ദൈവത്തിന്റെ പേരിൽ പിരിച്ച പണമുപയോഗിച്ച് വാങ്ങിയ ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം പ്രതിഷ്ഠയ്ക്കോ (Deity) ദേവസ്വം ബോർഡിനോ മാത്രമാണെന്ന് കോടതി വ്യക്തമാക്കി. (ഇവിടെയാണ് മുൻപ് ചിക്കൻ കറി സ്റ്റാളിന് അനുമതി കൊടുത്തത് എന്ന് ഓർക്കണം)പന്തല്ലൂർ ഭഗവതി ക്ഷേത്രം. പാട്ടക്കരാർ ലംഘിച്ച് വർഷങ്ങളോളം ശ്രീ മാമൻ മാത്യുവിൻ്റെ മലയാള മനോരമ പത്ര ഗ്രൂപ്പിൻ്റെ വൈശം ബലമായി വച്ചിരുന്ന ഏകദേശം നാനൂറോളം ഏക്കർ ക്ഷേത്രഭൂമി നീണ്ട നിയമപോരാട്ടത്തിനൊടുവിൽ റവന്യൂ അധികാരികൾ അളന്നുതിട്ടപ്പെടുത്തി തിരിച്ചുപിടിച്ചിരുന്നു. എന്തായാലും വിശ്വ ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി ശ്രീ അഡ്വ. അനിൽ വിളയിലിന് ജോലി കൂടി എന്ന് അർത്ഥം.





