Kerala News

ഗുരുവായൂർ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനത്തോടുകൂടി ഭക്തർ

തൃശൂർ: പുണ്യദിനമായ ഗുരുവായൂർ ഏകാദശി ഇന്ന് ഭക്തർ വ്രതാനുഷ്ഠാനങ്ങളിലേർപ്പെട്ട് കണ്ണനെ ദർശിക്കാനെത്തുന്നു. ചാവക്കാട് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഇന്നലെ ദശമി ദിനത്തിൽ പുലർച്ചെ നട തുറന്ന് പൂജകൾ ആരംഭിച്ചു. ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്ക് നട അടയ്ക്കും. പൂജകൾക്ക് മാത്രമായി ഇന്ന് നട അടയ്ക്കും. വൃശ്ചിക മാസത്തിലെ ഏകാദശി ദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാ ദിനമായും കരുതപ്പെടുന്നു, കൂടാതെ ഭഗവാൻ ഗീതോപദേശം നൽകിയ ദിവസവുമാണിത്. ഭഗവാൻ മഹാവിഷ്ണുവും ദേവതകളും ഗുരുവായൂരിലേക്ക് Read More…

Kerala News

ക്ഷേത്രങ്ങളിൽ രാഷ്ട്രീയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാനാവില്ല:- ഹൈക്കോടതി

ഭക്തര് ദൈവത്തെ കാണാനാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്, രാഷ്ട്രീയ നേതാക്കളായ മുഖ്യമന്ത്രിയുടെയോ എംഎൽഎമാരുടെയോ മുഖം കാണാനല്ലെന്ന് ഹൈക്കോടതി . ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുത്. ബോര്‍ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണ്. തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാണ്. അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം Read More…

Kerala News

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതിയുടെ കടുത്ത നിലപാട്

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയുടെ കടുത്ത നിലപാട്. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ? എന്ന ചോദ്യമുയർത്തിയ കോടതി, 15 ആനകൾ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് ചോദിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ആനകൾ തമ്മിൽ 3 മീറ്റർ അകലമുളള മാർഗരേഖ ആളുകളുടെ സുരക്ഷ പരിഗണിച്ചാണെന്നും അത് പാലിക്കേണ്ടത് നിർബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. “15 ആനകളുടെ പ്രത്യേകത എന്താണ്?” എന്ന ചോദ്യമുയർത്തിയ കോടതി, 9 ആനകളുടെ Read More…