കേരളത്തിലെ മാർഗദർശക് മണ്ഡൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്യാസിമാരുടെയും ആത്മീയ ആചാര്യന്മാരുടെയും കൂട്ടായ്മയാണ്.
ക്രിസ്ത്യൻ -മുസ്ലിം സഭകളുടെ മാതൃകയിൽ സന്യാസിമാർ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ എന്താണ് തെറ്റ്? സന്യാസിമാർ ദേശീയതയ്ക്കും ധാർമിക മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതിൽ എന്തിനാണ് അസഹിഷ്ണുത?
ഹിന്ദു സന്യാസിമാർ മാത്രം സംഘടിക്കുമ്പോഴോ, ദേശീയതയെ പിന്തുണയ്ക്കുമ്പോഴോ, ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുമ്പോഴോ മാത്രം എന്തിനാണ് വിമർശനം?
മറ്റു മതങ്ങളിലെ പുരോഹിതർ രാഷ്ട്രീയ നിലപാടുകൾ പറയുമ്പോൾ അതിനെ ആഘോഷിക്കുന്നവർ, ഹിന്ദു സന്യാസിമാർ അങ്ങനെ ചെയ്യുമ്പോൾ മാത്രം എതിർക്കുന്നത് എന്തുകൊണ്ടാണ്? ഇത് ഇരട്ടത്താപ്പല്ലേ? ഹിന്ദു സന്യാസിമാരുടെ കാര്യത്തിൽ മാത്രം ഈ അസഹിഷ്ണുത കാണിക്കുന്നത് ഹിന്ദു വിരോധത്തിന്റെ പ്രകടനമല്ലേ?





