ന്യൂഡൽഹി: ആർഎസ്എസിൻ്റെ നൂറുവർഷത്തെ സേവനപ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന A Century of Service – The RSS in 100 Acts of Seva എന്ന പുസ്തകം ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ പ്രകാശനം ചെയ്തു. തെലങ്കാന മുൻ ഗവർണറും പുതുച്ചേരി മുൻ ലെഫ്റ്റനൻ്റ് ഗവർണറുമായ ഡോ. തമിഴിസൈ സൗന്ദരരാജനാണ് പുസ്തകത്തിൻ്റെ രചയിതാവ്. ആർഎസ്എസ് നടത്തിയ സാമൂഹിക സേവനങ്ങളും രാഷ്ട്രനിർമാണത്തിലെ സംഭാവനകളും പുസ്തകം രേഖപ്പെടുത്തുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. പൊതുസേവന പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും Read More…
Tag: rss
സർക്കാരിനെതിരായ പ്രതിഷേധം രാജ്യവിരുദ്ധമല്ല: ഒമർ അബ്ദുള്ള
ജമ്മു: സർക്കാരിനെതിരായ പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രവർത്തനമായി കാണരുതെന്നും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് നടന്ന സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതെന്നും അവരുടെ ആവശ്യങ്ങളൊന്നും രാജ്യത്തിനെതിരായിരുന്നില്ലെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി. “അവർ സമരം ചെയ്തത് തങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ്. അവരുടെ പ്രതിഷേധം സർക്കാരിനെതിരെയായിരുന്നു, രാജ്യത്തിനെതിരെയല്ല,” അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അടുത്തിടെ Read More…
മുഖ്യമന്ത്രി വി.സിമാരെ വിരട്ടുന്നു: വി.മുരളീധരൻ എംഎൽഎ
ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ. വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സര്‍വകലാശാല ചട്ടത്തിൽ പറയുന്നുണ്ടോ എന്ന് വിശദമാക്കണം. ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണം. മറ്റുള്ളവര്‍ ഇനി പങ്കെടുക്കാതിരിക്കാന്‍ വി.സിമാരെ ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്ന് മുരളീധരന്‍ ആരോപിച്ചു. രാജ്യത്ത് നിരവധി വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസിന്‍റെ നൂറാം വാര്‍ഷിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന് മറക്കരുത്. അദ്ദേഹത്തെ Read More…




