നവംബർ 19-ന് കടകളടച്ച് പ്രതിഷേധം
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മാസമായി വേതനം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. നവംബർ 19-ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ച് വ്യാപാരികൾ പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണയും നടത്തുമെന്ന് റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പതിനായിരം രൂപ ഉത്സവബത്ത നൽകാത്തതിലും റേഷൻ വ്യാപാരികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അതേസമയം, റേഷൻ വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ ഇന്ന് ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ കരാറുകാരുമായി നടക്കും.





