ബിജെപി സിറ്റി ജില്ലാ നേതൃയോഗം ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാവും എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനിഷ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറി മാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി എന്നിവർ പ്രസംഗിച്ചു. മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്,ജില്ലാ ട്രഷറര്‍ വിജയൻ മേപ്രത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ സൗമ്യസലേഷ്, സജിനി മുരളി, ജില്ലാ സെക്രട്ടറിമാരായ മുരളീ കൊള്ങ്ങാട്ട്, നിജി കെ ജി,റിക്സിൻ ചെവിടൻ എന്നിവർ നേതൃത്വം നൽകി.





