
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 13,835 രൂപയായി കുറഞ്ഞപ്പോള്‍, എട്ട് ഗ്രാമിന് 1,10,680 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 11,425 രൂപയും എട്ട് ഗ്രാമിന് 91,400 രൂപയും ആയി.
അതേസമയം, വെള്ളിവിലയില്‍ ചെറിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 265 രൂപയും എട്ട് ഗ്രാമിന് 2,120 രൂപയുമാണ് നിലവിലെ വില.
കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില കുറയുകയും വെള്ളിവിലയില്‍ നേരിയ വര്‍ധനവുണ്ടാകുകയും ചെയ്തിട്ടുണ്ട്.




