Business Economy India News

ജമ്മു–ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിനിന് മികച്ച പ്രതികരണം; രണ്ട് ദിവസത്തില്‍ 8,925 യാത്രക്കാര്‍

രണ്ട് ദിവസം കൊണ്ട് മികച്ച പ്രതികരണം ലഭിച്ച് ജമ്മു–ശ്രീനഗര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്. യാത്ര ആരംഭിച്ച ആദ്യ രണ്ട് ദിവസങ്ങളില്‍ തന്നെ 8,925 യാത്രക്കാരാണ് ട്രെയിനില്‍ യാത്ര ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ആദ്യ ദിവസം ഏകദേശം 3,925 പേര്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍, രണ്ടാം ദിവസം 5,000 പേർ യാത്ര ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭക്ഷണച്ചെലവ് ഒഴികെ 730 രൂപ മാത്രമാണ് യാത്ര നിരക്ക്. ഇതോടെ 4,000 രൂപ മുതല്‍ 6,000 രൂപ വരെ ചെലവാകുന്ന വിമാന യാത്രയ്ക്ക് പകരം സൗകര്യപ്രദമായ യാത്രാ മാര്‍ഗമായി ഈ ട്രെയിന്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് ട്രെയിനിൻ്റെ ജനപ്രീതി വ്യക്തമാക്കുന്നതോടൊപ്പം പ്രദേശത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *