ന്യൂഡല്‍ഹി: ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത് ബാധകം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല. പുതുക്കിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും. ഇതിന് മുമ്പ് കണ്‍ഫേം ടിക്കറ്റുകള്‍, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ റദ്ദാക്കിയാല്‍ 25 Read More…
Tag: vande bharat
ചെയര്‍കാര്‍ 1095, എക്‌സി.കാര്‍ 2,289 രൂപ; എറണാകുളം- ബംഗളൂരു വന്ദേഭാരത് ഇന്നുമുതല്‍ ട്രാക്കിലേക്ക്, പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും
കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വാരാണസിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കുക. ചെയര്‍ കാറിന് 1095യും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിനു 2289മാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര. കഴിഞ്ഞദിവസം വിജയകരമായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. പതിവ് സര്‍വീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങുമെന്നാണ് സൂചന. കെഎസ്ആര്‍ Read More…
വന്ദേഭാരതില്‍; ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റെടുക്കാം
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ദക്ഷിണ റെയില്‍വേ. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകളില്‍ ഇനി തീവണ്ടി സ്‌റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങള്‍ വരുത്തി. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരുടെ ആയാസരഹിത യാത്ര ഉറപ്പാക്കുക, തടസ്സമില്ലാതെയുള്ള കറന്റ് ബുക്കിങ്ങ് കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള ട്രെയിനുകളിലാണ് പുതിയ പരിഷ്‌കാരം ആദ്യഘട്ടമെന്ന നിലയില്‍ കൊണ്ടു വന്നിരിക്കുന്നത്. ദക്ഷിണ Read More…
വന്ദേഭാരത് എക്സ്പ്രസ് ഇനി 20 കോച്ചുകൾ: തിരുവനന്തപുരം-കാസർകോട് സർവീസ് നാളെ മുതൽ
തിരുവനന്തപുരം സെൻട്രൽ – കാസർകോട് റൂട്ടിൽ (20634/20633) ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് നാളെ മുതൽ 20 കോച്ചുകളുള്ള പുതിയ ട്രെയിനോടെ സർവീസ് ആരംഭിക്കുന്നു. രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം വഴി പകൽ 1.20ന് കാസർകോട് എത്തും. തിരിച്ച് പകൽ 2.40ന് കാസർകോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പുതിയ ട്രെയിനിൽ 16 ചെയർകാറുകളും രണ്ട് എക്സിക്യൂട്ടീവ് ചെയർകാറുകളും ഉൾപ്പെടുന്നു. നിലവിലെ ട്രെയിനിൽ 1016 സീറ്റുകൾ Read More…
വന്ദേഭാരത് വന്നു, പോയി, ഓണക്കാലത്ത് മലയാളികളെ കൈവിട്ടു!
ബംഗളൂരു – എറണാകുളം വന്ദേഭാരത് സർവീസ് നിർത്തലാക്കിയ തീരുമാനം മലയാളികൾക്ക് ഓണക്കാലത്ത് പ്രതീക്ഷിക്കാത്ത ഒരു ഇരുട്ടടിയായി. തിരക്കേറിയ ഓണക്കാലത്ത് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമായ ഈ ട്രെയിൻ നിർത്തലാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബസ് ടിക്കറ്റ് നിരക്ക് പറക്കുന്നു: വന്ദേഭാരത് നിർത്തിയതോടെ ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയായി ഉയർന്നു. ഓണത്തിന് വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. ജനപ്രതിനിധികളും യാത്രക്കാരും രംഗത്ത്: സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഹൈബി ഈഡൻ എംപി കേന്ദ്ര റെയിൽവേ Read More…




