തിരുവനന്തപുരം സെൻട്രൽ – കാസർകോട് റൂട്ടിൽ (20634/20633) ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് നാളെ മുതൽ 20 കോച്ചുകളുള്ള പുതിയ ട്രെയിനോടെ സർവീസ് ആരംഭിക്കുന്നു. രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം വഴി പകൽ 1.20ന് കാസർകോട് എത്തും. തിരിച്ച് പകൽ 2.40ന് കാസർകോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പുതിയ ട്രെയിനിൽ 16 ചെയർകാറുകളും രണ്ട് എക്സിക്യൂട്ടീവ് ചെയർകാറുകളും ഉൾപ്പെടുന്നു. നിലവിലെ ട്രെയിനിൽ 1016 സീറ്റുകൾ ഉണ്ടായിരുന്നപ്പോൾ, പുതിയ 20 കോച്ചുകൾ ഉൾപ്പെടുത്തിയതോടെ സീറ്റുകളുടെ എണ്ണം 1328 ആയി വർധിച്ചു. 312 സീറ്റുകൾ അധികം ലഭ്യമാക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സീറ്റിംഗ് ശേഷിയും ലഭ്യമാക്കുന്നു.





