India News

‘ഭൂമി നിങ്ങളെ മിസ് ചെയ്തു’; സുനിത വില്യംസിന്റെ മടങ്ങിവരവില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

ന്യൂഡല്‍ഹി: ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസിന്റെ തിരിച്ചുവരവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. “ഭൂമി നിങ്ങളെ മിസ് ചെയ്തു” എന്ന സന്ദേശത്തോടെയാണ് മോദി എക്‌സിൽ (X) തന്റെ ആശംസകൾ പങ്കുവച്ചത്.

സുനിത വില്യംസും ഡ്രാഗൺ ക്രൂ-9 സംഘവും 286 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. “ലക്ഷ്യസാദ്ധ്യതയോടുള്ള ത്വരയും അതിജീവനത്തിന്‍റെ ശക്തിയുമാണ് ഇവരുടെ കഥ. അവർ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുമെന്നും” മോദി കുറിച്ചു.

ഫ്ലോറിഡ തീരത്തിന് സമീപം മെക്‌സിക്കൻ ഉൾക്കടലിൽ ഡ്രാഗൺ ക്രൂ പേടകത്തിന്റെ സ്പ്ലാഷ് ഡൗൺ സുരക്ഷിതമായി നടന്നതിന് പിന്നിലുള്ള സാങ്കേതിക വിദഗ്ധരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. “കൃത്യതയും ഉത്സാഹവും ചേർന്നാൽ അസാധ്യമായ ഒന്നുമില്ല എന്ന് സുനിതയും സംഘവും തെളിയിച്ചു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *