ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ഡിസംബർ 14 തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. നാരായണീയ ദിനത്തിൻ്റെ ഭാഗമായ നാരായണീയ സപ്താഹം ഡിസംബർ ആറിന് വൈകുന്നേരം ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ മാഹാത്മ്യത്തോടെ ആരംഭിച്ച് 13ന് ഉച്ചയ്ക്ക് സമാപിക്കും. തോട്ടം ശ്യാം നമ്പൂതിരി, ഡോ.വി.അച്യുതൻ കുട്ടി എന്നിവരാണ് ആചാര്യൻമാർ. നാരായണീയ ദിനത്തിൽ രാവിലെ 7 മണി മുതൽ ഡോ.വി.അച്യുതൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം സമ്പൂർണ്ണ പാരായണം നടക്കും.





