Kerala News

‘കേരള സ്റ്റോറി 2’സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിക്കപ്പെട്ട ‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച ചിത്രം പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു. ഹർജിക്കാരുടെ വാദങ്ങളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി, ചിത്രം പുറത്തിറങ്ങിയാൽ സംസ്ഥാനത്തിന്റെ മതസൗഹാർദ്ദത്തെ ബാധിക്കാമെന്ന ആശങ്കയും രേഖപ്പെടുത്തി.

പ്രദർശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജികൾ നിലനിൽക്കുന്നതിനാൽ, സെൻസർ ബോർഡ് വീണ്ടും സിനിമ പരിശോധിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പുതിയ പരിശോധനയ്ക്ക് ശേഷം മാത്രമേ തുടര്‍നടപടികൾ തീരുമാനിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *