Kerala News Politics

ചുമരിൽ താമര വരച്ച് തൃശ്ശൂരിൽ ബിജെപി പ്രചാരണത്തിന് തുടക്കം; എൻഡിഎ വലിയ വിജയം നേടുമെന്ന് പത്മജ വേണുഗോപാൽ

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നോടിയായി തൃശ്ശൂർ നിയോജകമണ്ഡലത്തിൽ എൻഡിഎയുടെ ചുമരെഴുത്ത് പ്രചരണത്തിന്
തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ. അയ്യന്തോൾ അമർജവാൻ ജ്യോതിക്ക് സമീപം ചുമരിൽ താമര ചിഹ്നം വരച്ച് പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂരിൽ എൻഡിഎ വലിയ വിജയം കൈവരിക്കുമെന്നും ഇടത്-വലത് മുന്നണികളുടെ ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ ജനങ്ങൾ തള്ളിക്കളയുമെന്നും അവർ പറഞ്ഞു. സ്ഥാനാർഥി ആരായാലും വിജയമാണ് ലക്ഷ്യമെന്നും അതിനായി പ്രവർത്തകർ ഒരുങ്ങിയിരിക്കുകയാണെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.

ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ, പി.കെ. ബാബു, രവികുമാർ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആതിര വി, പൂർണിമ സുരേഷ്, ദിനേഷ്‌കുമാർ കരിപ്പേരിൽ, മുരളി കൊളങ്ങട്, മനോജ് നെല്ലിക്കാട്, മനു പള്ളത്, ശീതൾ രാജ, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പത്മജ വേണുഗോപാലിനെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *