Kerala News

കൊയിലാണ്ടിയിൽ പോലീസ് പക്ഷപാതാരോപണം; ഹൈക്കോടതി ഉത്തരവിൽ ‘തിരഞ്ഞെടുത്ത’ നടപടി?

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങളും ബോർഡുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ പക്ഷപാതാരോപണങ്ങൾ ഉയരുന്നു. ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരം അനധികൃത നിർമ്മിതികൾ നീക്കം ചെയ്യേണ്ട സാഹചര്യത്തിൽ, നടപടി ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തിനെതിരെയാണെന്ന ആരോപണമാണ് ശക്തമാകുന്നത്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിവിധ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും സ്തൂപങ്ങളും ബോർഡുകളും നിലനിൽക്കുമ്പോൾ, തിരഞ്ഞെടുത്ത ചില സംഘടനകളുടെ സ്ഥാപിതികളോടു മാത്രമാണ് പോലീസ് നടപടിയെടുക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന അടിസ്ഥാന തത്വം Read More…

Kerala News

‘കേരള സ്റ്റോറി 2’സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിക്കപ്പെട്ട ‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച ചിത്രം പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു. ഹർജിക്കാരുടെ വാദങ്ങളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി, ചിത്രം പുറത്തിറങ്ങിയാൽ സംസ്ഥാനത്തിന്റെ മതസൗഹാർദ്ദത്തെ ബാധിക്കാമെന്ന ആശങ്കയും രേഖപ്പെടുത്തി. പ്രദർശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജികൾ നിലനിൽക്കുന്നതിനാൽ, സെൻസർ ബോർഡ് വീണ്ടും സിനിമ പരിശോധിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പുതിയ പരിശോധനയ്ക്ക് Read More…

Kerala News

‘കേരളത്തിന്റെ എയിംസ് ആവശ്യം നിസാരമല്ല’; കേന്ദ്ര നിലപാടിൽ ഹൈക്കോടതിയുടെ കടുത്ത അതൃപ്തി

കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കണമെന്ന ആവശ്യം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് മുമ്പ് തന്നെ കോടതി നിർദ്ദേശം നൽകിയിരുന്നുവെങ്കിലും മറുപടി നൽകാൻ നാല് ആഴ്ച സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി. “കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലേയെന്ന്?” കോടതി കേന്ദ്രത്തോട് ചോദിച്ചു. തീരുമാനം എങ്ങനെ ഇത്രയും നീണ്ടുപോകുന്നു എന്നും കോടതി ആരാഞ്ഞു. സംസ്ഥാനത്തിന്റെ നീണ്ടകാല ആവശ്യം അവഗണിക്കാനാകില്ലെന്ന Read More…

Kerala News

നവകേരള സർവെക്ക് ഗ്രീൻ സിഗ്നൽ; ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി: നവകേരള സർവെ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. ഇതോടെ സംസ്ഥാന സർക്കാരിന് സർവെ തുടരാനുള്ള വഴി തെളിഞ്ഞു. സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളിൽ ജനങ്ങളുടെ അഭിപ്രായം അറിയുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിൽ എന്താണ് അപാകതയെന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബക്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി സർവേയിൽ പങ്കാളിയായെന്ന Read More…

Kerala News

മദ്യത്തിന് പേരിടൽ മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു; ബെവ്‌കോ ബന്ധമില്ലെന്ന് വിശദീകരണം

കൊച്ചി: മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നതിനായി പ്രഖ്യാപിച്ച മത്സരത്തിന് ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകി. പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോടതി, പരസ്യം പുറത്തിറക്കിയ മലബാർ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി. മത്സരവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബെവ്‌കോ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ മദ്യ ഉത്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും അതിനാൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരമെന്ന വിഷയമുയരുന്നില്ലെന്നും ബെവ്‌കോ കോടതിയെ അറിയിച്ചു. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കാനിരുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും Read More…

Kerala News

ശബരിമല ദർശനം; ഇനി ബുക്ക് ചെയ്ത് വരാതിരിക്കുന്ന പ്രവണത തടയാൻ നടപടികളുമായി ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് വരാതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കർശന നടപടികളുമായി ഹൈക്കോടതി. ഇതിനായി നിലവിലെ ബുക്കിങ് ഫീസ് ഉയർത്തണമെന്നു സ്പെഷ്യൽ കമ്മീഷണർ കോടതിക്കു ശുപാർശ നൽകി. കഴിഞ്ഞ മണ്ഡല- മകരവിളക്ക് തീർഥാടന സമയത്ത് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ലോട്ടുകൾ തീരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിനു എത്തിയില്ല. പല ദിവസങ്ങളിലും പകുതിയോളം ആളുകൾ എത്തിയിരുന്നില്ല. ഇതോടെ ദർശനം നടത്താൻ ആ​ഗ്രഹിക്കുന്ന ഭക്തർക്കു അവസരം നഷ്ടപ്പെടുത്തുന്ന സാ​ഹചര്യമുണ്ടാക്കി. ഇതോടെയാണ് Read More…

Kerala News

ആർത്തവ അവധി നൽകാൻ കഴിയില്ല; വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ കെഎസ്ആർടിസി

കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ Read More…

Kerala News

സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ; കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധനനിരോധന നിയമത്തില്‍നിന്ന് ഒഴിവാക്കണമെന്ന ശുപാര്‍ശ കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം നല്‍കുന്നത് കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ ഇല്ലാതാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും എന്നാല്‍ ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെടുന്നവര്‍ക്ക് തടവുശിക്ഷ അടക്കം നല്‍കാനും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. സ്ത്രീധനം നല്‍കുന്നത് കുറ്റമായി കണക്കാക്കുന്ന Read More…

Kerala News

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ ഹൈക്കോടി ചീഫ് ജസ്റ്റിസ് ആണ് നിലവില്‍ സൗമെന്‍ സെന്‍. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക. ഡിസംബര്‍ 18 നാണ് ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന Read More…

Kerala News

മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, സിഎംആര്‍എല്‍ ഉടമകള്‍, എക്‌സാലോജിക്ക് കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി നേരത്തെ പിന്മാറിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് വി. എം. ശ്യാംകുമാറാണ് പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ Read More…