ന്യൂഡൽഹി: നവകേരള സർവെ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. ഇതോടെ സംസ്ഥാന സർക്കാരിന് സർവെ തുടരാനുള്ള വഴി തെളിഞ്ഞു. സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളിൽ ജനങ്ങളുടെ അഭിപ്രായം അറിയുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിൽ എന്താണ് അപാകതയെന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബക്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി സർവേയിൽ പങ്കാളിയായെന്ന പരാതിക്ക് നിയമപരമായ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. സുപ്രീംകോടതിയുടെ ഇടപെടലോടെ നവകേരള സർവെയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് താൽക്കാലികമായി വിരാമമായി.





