ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ഞായറാഴ്ച ആഗോളതലത്തിൽ സാങ്കേതിക തകരാർ നേരിട്ടു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാനും സേവനങ്ങൾ ഉപയോഗിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി റിപ്പോർട്ട്.
ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന സേവന തകരാറുകൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ (Downdetector) പ്രകാരം ഉച്ചയോടെയാണ് പരാതികൾ ഏറ്റവും കൂടുതലായത്. ഏതാനും മണിക്കൂറുകൾക്കുശേഷം പ്രശ്നം ക്രമേണ ശമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ചില ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് “Account Temporarily Unavailable. Your account is currently unavailable due to a site issue. We expect this to be resolved shortly. Please try again in a few minutes” എന്ന സന്ദേശമാണ് ലഭിച്ചത്.





